പാര്‍വതി തിരുവോത്ത്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ആ വേദനയെ അതിജീവിക്കാനാവുമെന്ന് കരുതിയില്ല, ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം': കുറിപ്പുമായി പാര്‍വതി 

തന്റെ കൂടെ നിന്നതിന് സഹോദരന് നന്ദി പറഞ്ഞുകൊണ്ടാണ് പാര്‍വതിയുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്


ടന്നുപോയ മോശം ദിനങ്ങളെക്കുറിച്ച് ഓര്‍ത്ത് നടി പാര്‍വതി തിരുവോത്ത്. 2019ലെ ഓണത്തിന് സഹോദരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടങ്ങളില്‍ ഒന്നായിരുന്നു എന്നാണ് പാര്‍വതി പറയുന്നത്. തന്റെ കൂടെയുള്ളവരുടെ കരുതലാണ് തന്നെ മുന്നോട്ടു നയിച്ചത്. തന്റെ കൂടെ നിന്നതിന് സഹോദരന് നന്ദി പറഞ്ഞുകൊണ്ടാണ് പാര്‍വതിയുടെ കുറിപ്പ്.

2019ല്‍ എന്റെ സഹോദരന്‍ എന്റെ കുറച്ച് ചിത്രങ്ങളെടുത്തു. അത് ഓണമായിരുന്നു. എനിക്ക് ഓര്‍മയുണ്ട്, അത് എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളില്‍ ഒന്നായിരുന്നു. ഈ ചിത്രം എടുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്, അന്ന് ഞാന്‍ അനുഭവിച്ച വേദനയെ അതിജീവിക്കാനാവുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞാന്‍ ഒരു വെളിച്ചവും കണ്ടില്ല. അങ്ങനെയല്ല, വെളിച്ചമില്ലെന്ന് ഞാന്‍ കരുതി. എനിക്ക് എന്റെ ആളുകളുണ്ടായിരുന്നു. എനിക്ക് അനങ്ങാന്‍ കഴിയാതെ നില്‍ക്കുമ്പോള്‍ അവരുടെ കരുതല്‍ എന്നെ മുന്നോട്ടു നയിച്ചു. സഹിക്കാനാവാത്ത വേദനയിലും ഞാന്‍ ചിരിച്ചു. ഞാന്‍ ആകാശത്തേക്കു നോക്കി. ഞാന്‍ മുന്നേറി. ഇന്ന് ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ എന്ത് ഭാഗ്യവതിയാണ്. എനിക്ക് ഈ ചിത്രങ്ങള്‍ ഏറെ ഇഷ്ടമാണ്. എനിക്കൊപ്പം നിന്നതിന് നന്ദി.- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പാര്‍വതി പറയുന്നു. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. കരുത്തോടെ മുന്നോട്ടു പോകാനായിരുന്നു സഹോദരന്‍ ഓം തിരുവോത്ത് കുറിച്ചത്. കടുത്ത വേദനയെ മറികടന്ന് ജീവിതത്തില്‍ മുന്നേറിയതില്‍ സന്തോഷമുണ്ടെന്നും നിരവധി ആരാധകര്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

SCROLL FOR NEXT