പ്രതാപ് പോത്തൻ 
Entertainment

'മരമായി വളരണം', ആഗ്രഹിച്ചതു പോലെ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി 

മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രമായി വളരണം എന്നായിരുന്നു അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹം. ആഗ്രഹിച്ചതു പോലെ അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. 

ഏറ്റവും പ്രിയപ്പെട്ട സ്വർണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞായിരുന്നു പ്രതാപ് പോത്തന്റെ അവസാന യാത്ര. അദ്ദേ‍ഹത്തിന്റെ ആ​ഗ്രഹപ്രകാരം തപരമായ ചടങ്ങുകളൊന്നും ഇല്ലാതെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. 

നടി രാധികയെയാണ് പ്രതാപ് പോത്തൻ ആദ്യം വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ നടത്തിയ പ്രണയ വിവാഹം. രണ്ടു വർഷം മാത്രമാണ് ഇത് നീണ്ടുനിന്നത്. 1985ലൽ വിവാഹിതരായ ഇവർ 1986ൽ വിവാഹമോചിതരായി. 1990ൽ അമല സത്യനാഥുമായി വിവാഹം കഴിച്ചെങ്കിലും 22 വർഷത്തെ ദാമ്പത്യം 2012 ൽ അവസാനിപ്പിക്കുകയായിരുന്നു. പ്രതാപ് പോത്തന്റെയും അമലയുടെയും മകളാണ് കേയ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറി; ഡയാലിസിസ് രോഗി മരിച്ചു

എച്ച്എസ്ടി, യുപിഎസ്ടി, പാർട്ട് ടൈം ട്യൂട്ടർ ഒഴിവുകൾ; ഇടുക്കിയിൽ ഹോം ഗാർഡ്

കുസാറ്റില്‍ 22 സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകള്‍; കരാര്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

'വയറ് ഫ്ലാറ്റ് ആയിരിക്കാൻ ആ​ഗ്ര​ഹിച്ചു, അതിനായി സ്വയം ദ്രോഹിക്കുമായിരുന്നു'; ഒരിക്കലും നിങ്ങൾ അങ്ങനെ ആകരുതെന്ന് തപ്സി

SCROLL FOR NEXT