നിഷാദ്, പ്രവീണ്‍  ഫെയ്സ്ബുക്ക്
Entertainment

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'ഇതുവരെ ഉള്ള ജീവിതത്തില്‍ വച്ച് ഇത്രയും കൗശലക്കാരനും കള്ളനും ആയിട്ടുള്ള വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല, അതിന് അവസരം ഉണ്ടാക്കി തന്നതില്‍ ഒരു സന്തോഷം.'

സമകാലിക മലയാളം ഡെസ്ക്

തിരക്കഥാകൃത്ത് നിഷാദ് കോയയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി ജെ. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് ഉറപ്പ് നല്‍കി പ്രതിഫലം തരാതെ പറ്റിച്ചുവെന്നാണ് പ്രവീണ്‍ പറയുന്നത്. ജീവിതത്തില്‍ ഇത്രയും കൗശലക്കാരനും കള്ളനും ആയിട്ടുള്ള വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും പ്രവീണ്‍ പറയുന്നു.

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് നിഷാദ് കോയ രംഗത്തുവന്നിരുന്നു. സംവിധാകയനായ ഡിജോ ആന്റണി തന്നെ പറ്റിച്ച് കഥ കൈക്കലാക്കിയെന്നായിരുന്നു നിഷാദിന്റെ ആരോപണം. ആരോപണം വലിയ വിവാദമായി മാറുന്നതിനിടെയാണ് നിഷാദിനെതിരെ ആരോപണവുമായി പ്രവീണ്‍ എത്തുന്നത്. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത പ്രവീണ്‍ കയ്യടി നേടിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രവീണ്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പ്രവീണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

''അടുത്ത ദിവസം ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയുണ്ട് അതിന്റെ അനുഭവം പങ്കുവയ്ക്കുന്നു. ഇപ്പോ ആള്‍ക്കാരുടെ സിംപതി പിടിച്ച് വൈറല്‍ ആയ ഒരു വ്യക്തിയാണ് മെയിന്‍ കഥാപാത്രം, പേര് നിഷാദ് കോയ. പിന്നെ 'എന്റെ വാല്യൂ' എന്താന്ന് ചോദിച്ച പുതിയ ഒരു നിര്‍മാതാവും എന്തോ റഫീഖ് എന്ന് എങ്ങാണ്ട് ആണ് പേര്. 2 പേരും കൂടെ കളിക്കുന്നത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വച്ചോണ്ട്. സംഭവം ഞാന്‍ വെറും പൊട്ടന്‍ ആണ്, അത്രേം വിവരം ഒന്നൂല്ല... അത് സമ്മതിക്കുന്നു, അതോണ്ട് ഞാന്‍ ഇത്രേം എങ്കിലും ചെയ്തില്ലേല്‍ എങ്ങനാ ശരിയാകുക. കാരണം എന്നെ നിങ്ങള്‍ ആണ് വിളിച്ചത് അല്ലാണ്ട് ഞാന്‍ വലിഞ്ഞു കേറി വന്നതല്ല. പിന്നെ ഇട്ടു വലിപ്പിച്ച് വലിപ്പിച്ച് അവസാനം മേല്‍ പറഞ്ഞ മെയിന്‍ കഥാപാത്രത്തിനോട് കെഞ്ചി വരെ പറഞ്ഞു ''ചേട്ടാ അറ്റ്‌ലീസ്റ്റ് വാടക അടക്കാന്‍ ഉള്ള പൈസ എങ്കിലും തരാന്‍''... (വിളിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഇപ്പോ തരും, അത് എല്ലാം സെറ്റ് ആണ്, ഇന്ന് വൈകിട്ട്...,നാളെ ഉച്ചയ്ക്ക്.....,എന്ന നാടകം) അതിന്റെ ഇടയില്‍ യാതൊരു ബന്ധവുമില്ലാത്ത ആളുടെ പേരും പറഞ്ഞു എന്നെ പുറത്താക്കുന്നു. അടുത്ത ദിവസം പിന്നേം വിളിക്കുന്നു. വെറും മണ്ടനായ ഞാന്‍ പിന്നേം കേറി തല വച്ചു കൊടുക്കുന്നു... അതൊക്കെ കഴിഞ്ഞു ഇന്നലെ ഞാന്‍ പിന്നേം പുറത്താക്കപ്പെടുന്നു.

മിസ്റ്റര്‍ റൈറ്റര്‍ താങ്കള്‍ ലാസ്റ്റ് ഇന്റര്‍വ്യൂവില്‍ കിടന്ന് പറഞ്ഞ ഒരു കാര്യമല്ലേ കഷ്ടപ്പാടിന്റെയും യാതനയുടെയും ഒക്കെ വച്ച് കാച്ചിയ മറ്റേ ഡയലോഗ്. അത് ഓക്കേ, ഒന്ന് കണ്ണാടി നോക്കി പറയട്ടോ, ഇതു താന്‍ തന്നെ 2 തവണ എനിക്ക് ഉറപ്പ് തന്നിട്ട് അത് പാലിക്കാതെ എന്നെ പറ്റിച്ചതുകൊണ്ടു മാത്രം ആണുട്ടോ, വേറെ ഒന്നും കൊണ്ടും അല്ല. താങ്കള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വിളിക്കുന്നതും കാത്തു ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ട്. വരുമ്പോള്‍ ഒരു മിസ്ഡ് കോള്‍ എങ്കിലും വിടണം. പിന്നെ ഇതുവരെ ഉള്ള ജീവിതത്തില്‍ വച്ച് ഇത്രയും കൗശലക്കാരനും കള്ളനും ആയിട്ടുള്ള വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല, അതിന് അവസരം ഉണ്ടാക്കി തന്നതില്‍ ഒരു സന്തോഷം. പിന്നെ എന്റെ വാല്യു ചോയിച്ച ചെട്ട(റ്റ)യോട്, ആദ്യ പടം കമ്മട്ടിപ്പാടം, മരുഭൂമിയിലെ ആന, ദിവാന്‍ജിമൂല, തമ്പുരാന്‍ എഴുന്നള്ളി, ഇന്‍സൈഡ് മൈ ഹെഡ്, പോച്ചര്‍, അഞ്ചക്കള്ളകൊക്കാന്‍ തത്കാലം എനിക്ക് ഇത്രേം വാല്യു മതി. നീ തരാന്‍ നില്‍ക്കണ്ട. അപ്പൊ എല്ലാ വിധ ആശംസകളും പ്രാര്‍ഥനയും ഉണ്ടാവും. നല്ലൊരു സിനിമ ആകട്ടെ. പിന്നെ ഈ സിനിമയില്‍ ഭാഗമാവാന്‍ പോകുന്ന വാല്യൂ ഇല്ലാത്ത ബാക്കി അഭിനേതാക്കള്‍ അവസാനം കിട്ടും എന്ന് വിചാരിച്ചു ആത്മാര്‍ഥതയുടെ നിറകുടം ആകണ്ട അനുഭവിക്കും.''പ്രവീണിന്റെ വാക്കുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT