Prithviraj  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇതിൽ കൂടുതൽ എന്താണ് സാധിക്കുക ?, എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കട്ടേ'; 'അമ്മ' തർക്കത്തിൽ പൃഥ്വിരാജ്

അപ്പോൾ ഒരു സംഘടനയ്ക്ക് എന്താണ് ചെയ്യാൻ കഴിയുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ തർക്കങ്ങളിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. അവർക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താനും അം​ഗങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ ഉത്തരം കണ്ടെത്താൻ സാധിക്കട്ടെ എന്ന് പൃഥ്വിരാജ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ഐ നോബഡി'യുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

"എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ 'അമ്മ' സംഘടനയിലെ അം​ഗങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾ ആശയപരമായിട്ടും അല്ലാതെയും സംഭവിച്ചു. അതിന് സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് രമ്യമായ രീതിയിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്റെ പ്രതിഷേധാർഥം കുറച്ചം​ഗങ്ങൾ അവരുടെ അം​ഗത്വവും സ്ഥാനവും രാജിവച്ചു. അത് യാഥാർഥ്യമാണ്.

അപ്പോൾ ഒരു സംഘടനയ്ക്ക് എന്താണ് ചെയ്യാൻ കഴിയുക. ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരത്തിന് സാധ്യതയുണ്ടോയെന്ന് ചർച്ച് ചെയ്ത് ഇല്ല എന്ന് അഭിപ്രായമുള്ള കുറച്ചു പേർ സംഘടനയിൽ നിന്ന് രാജിവച്ച് പുറത്തുപോയി. കുറച്ചു ആൾക്കാർ അവരുടെ സ്ഥാനങ്ങൾ രാജിവച്ചു.

ഇനി മുന്നോട്ട് എന്ത് ചെയ്യാം എന്നതിന്റെ ഭാ​ഗമായിട്ട് ഒരു താല്ക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെ വച്ച് ഇതിനൊരു പരി​ഹാരം കണ്ടെത്താൻ സാധിക്കുമോ എന്ന പ്രോസസിന് തുടക്കമിട്ടു. ഇതിൽ കൂടുതൽ എന്താണ് സാധിക്കുക ?. അവർക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്താനും അം​ഗങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ ഉത്തരം കണ്ടെത്താൻ സാധിക്കട്ടേ എന്ന് ഒരു സിനിമാ പ്രവർത്തകനെന്ന നിലയിലും ആ സംഘടനയിലെ ഒരം​ഗമെന്ന നിലയിലും ഞാനും ആ​ഗ്രഹിക്കുന്നു. അത്രയേ പറയാൻ പറ്റൂ".- പൃഥ്വിരാജ് പറഞ്ഞു.

Actor Prithviraj talks about AMMA issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്? ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

​'ഗോളിൽ' റെക്കോർഡ്; 'CR 7'ന് നൈക്കിയുടെ ​'ഗോൾഡൻ ബൂട്ട്' ആദരം

തേൻ പഴകുമോ? ക്രിസ്റ്റലായാൽ ഒഴിവാക്കരുത്, ദീർഘകാലം കേടാകാതിരിക്കാൻ ചില ടിപ്സ്

വീടിന് കാവലായി 20 വളർത്തുനായ്ക്കൾ; സാഹസിക നീക്കത്തിനൊടുവിൽ കഞ്ചാവ് കേസിലെ പ്രതിയെ പൂട്ടി എക്സൈസ്

അമ്മയില്ലാത്ത ശൂന്യതയിലേക്ക് ആ പതിനൊന്നുകാരൻ; കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ രക്ഷിൻ ആശുപത്രി വിട്ടു