Entertainment

ആഷിഖി താരം രാഹുൽറോയിക്ക് ഷൂട്ടിങ്ങിനിടെ മസ്തിഷ്‌കാഘാതം; ഐസിയുവിൽ പ്രവേശിപ്പിച്ചു 

കാർഗിലിൽ നടക്കുന്ന ചിത്രീകരണത്തിനിടയിലാണ് നടന് മസ്തിഷ്‌കാഘാതമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മസ്തിഷ്‌കാഘാതത്തെത്തുടർന്ന് ബോളിവുഡ് നടൻ രാഹുൽറോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ അഭിനയിക്കുന്ന പുതിയ സിനിമയായ ലാക്ക് (ലിവ് ദി ബാറ്റിൽ)ന്റെ കാർഗിലിൽ നടക്കുന്ന ചിത്രീകരണത്തിനിടയിലാണ് നടന് മസ്തിഷ്‌കാഘാതമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ  നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള നടന്റെ നില മെച്ചപ്പെടുന്നതായി സഹോദരൻ റുമീർ സെൻ പറഞ്ഞു. കാലാവസ്ഥാ പ്രശ്നങ്ങളാണ് ആരോ​ഗ്യനില വഷളാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 

1990-ൽ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ ആഷിഖി എന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ചാണ് രാഹുൽ ശ്രദ്ധനേടിയത്. 2006-ൽ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ ഒന്നാംസീസണിലും രാഹുൽ റോയിയുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT