രാജേഷ് (Rajesh) എക്സ്
Entertainment

നടൻ രാജേഷ് അന്തരിച്ചു; അടുത്ത സുഹൃത്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രജനികാന്ത്

150 ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് (75) (Rajesh) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ആരോ​ഗ്യനില വഷളായതോടെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ രജനികാന്ത് ഉൾപ്പെടെ സിനിമാ രം​ഗത്തെ ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 150 ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

1974 ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979 ൽ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കെ ബാലചന്ദർ സംവിധാനം ചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഈ ചിത്രത്തിനുശേഷം കാരക്ടർ റോളുകൾ ചെയ്യുന്നതിൽ രാജേഷ് കൂടുതൽ ശ്രദ്ധിച്ചു.

സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോ​ഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യു എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബം​ഗാരു ചിലക, ചദാസ്തപു മൊ​ഗുഡു, മാ ഇൺടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ.

ശ്രീറാം റാഘവൻ സംവിധാനം ചെയ്ത് 2024 ൽ പുറത്തിറങ്ങിയ വിജയ് സേതുപതി നായകനായെത്തിയ മെറി ക്രിസ്മസാണ് രാജേഷിന്റേതായി ഒടുവിലെത്തിയ ചിത്രം. ടെലിവിഷൻ രം​ഗത്തും സജീവമായിരുന്നു. നടികർ സംഘത്തിന്റെ (തെന്നിന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു രാജേഷ്. 'എന്റെ അടുത്ത സുഹൃത്ത്, നടൻ രാജേഷിന്റെ അകാല വിയോ​ത്തിന്റെ ഞെട്ടലിലാണ്. അത് വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്നു. അത്ഭുതകരമായ മനുഷ്യൻ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു".- രജനികാന്ത് കുറിച്ചു.

'രാജേഷിന്റെ അപ്രതീക്ഷിതമായുള്ള വിയോഗ വാർത്ത കേട്ടപ്പോൾ പെട്ടെന്ന് ഞെട്ടിപ്പോയി. നിരവധി സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു, സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അറിവിനോട് എന്നും ബഹുമാനം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സിനിമാ ലോകത്തിനും വലിയ നഷ്ടം. ആദരാഞ്ജലികൾ'- എന്നാണ് നടി രാധിക ശരത് കുമാർ എക്സിൽ കുറിച്ചത്. ദിവ്യ, ദീപക് എന്നിവരാണ് മക്കൾ. ഭാര്യ ജൊവാൻ സിൽവിയ 2012ൽ മരിച്ചു. മകൾ അമേരിക്കയിൽ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി