രാം ചരണ്‍/ ചിത്രം: ട്വിറ്റര്‍ 
Entertainment

തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് കോവിഡ്  

ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ ക്വാറന്റീനിലാണെന്നു താരം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് വൈറസ് ബാധയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ലക്ഷണങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ ക്വാറന്റീനിലാണെന്നും താരം അറിയിച്ചു. 

താനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ ആവശ്യപ്പെട്ടു. രോഗം ഭേഗമാകുന്ന വിവരം അറിയിക്കാമെന്ന് നടന്‍ ട്വീറ്റില്‍ കുറിച്ചു. 

ക്രിസ്മസ് പ്രമാണിച്ച് ബന്ധുവും നടനുമായ അല്ലു അര്‍ജ്ജുന്‍ അടക്കമുള്ളവര്‍ക്കൊപ്പം രാം ചരണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും നടന്‍ പങ്കുവച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT