രമേഷ് വലിയശാല /ചിത്രം: ഫേസ്ബുക്ക് 
Entertainment

നടൻ രമേഷ് വലിയശാല ആത്മഹത്യ ചെയ്ത നിലയിൽ  

ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ സീരിയൽ താരം രമേഷ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് വിവരം പുറത്തുവിട്ടത്. 

'പശ്‌നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ', എന്നാണ് ബാദുഷ കുറിച്ചത്. മൂന്ന് ദിവസം മുമ്പ് വരെ തന്റെ വരാൽ എന്ന സിനിമയിൽ അഭിനയിച്ച ആളാണ് രമേഷെന്നും ബാദുഷ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

നാടകത്തിൽ തുടക്കമിട്ട രമേഷ് 22 വർഷത്തോളമായി സീരിയൽ രംഗത്ത് ഉള്ള നടനാണ്. തിരുവനന്തപുരം ആർട്‍സ് കോളജിലെ പഠനകാലത്താണ് നാടകത്തിൽ സജീവമായത്. പഠനത്തിന് ശേഷം മിനിസ്‍ക്രീനിൽ തുടക്കം കുറിച്ചു. 'പൗർണമിതിങ്കൾ' എന്ന സീരിയിലിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT