മികച്ച അഭിനയത്തിലൂടെ തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ മനോഹരമായി പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്ന ബോളിവുഡ് താരമാണ് രൺദീപ് ഹൂഡ. ഇപ്പോൾ പുതിയ സിനിമയ്ക്കായി താരം നടത്തിയ വമ്പൻ മേക്കോവറാണ് വാർത്തകളിൽ നിറയുന്നത്. സവർക്കറിന്റെ ജീവിതം പറയുന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിനായി 18 കിലോ ഭാരമാണ് രൺദീപ് ഹൂഡ കുറച്ചത്.
സ്വതന്ത്ര വീർസവർക്കർ എന്ന പേരിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കറാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മേക്കോവറിനെക്കുറിച്ച് താരം പറഞ്ഞത്. 18 കിലോ ഇപ്പോൾ തന്നെ കുറച്ചെന്നും ഇനിയും ഭാരം കുറയ്ക്കുമെന്നും രൺദീപ് വ്യക്തമാക്കി. താനൊരു സ്പോർട്സ് താരമായതിനാലാണ് ശരീരത്തിൽ മാറ്റങ്ങൾ വരുത്താനാവുന്നത് എന്നാണ് താരം പറയുന്നത്. ശരീരത്തെ എപ്പോഴും ആക്റ്റീവായി വെക്കണമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തന്റെ മേക്കോവറിന്റെ ഒരു ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ലിഫ്റ്റിൽ നിന്നുള്ള ഒരു മിറർ സെൽഫിയാണ് പോസ്റ്റ് ചെയ്തത്. ഇതിൽ മെലിഞ്ഞ ലുക്കിലാണ് താരം. ഇത് ആദ്യമായല്ല താരം വൻ മേക്കോവർ നടത്തി ആരാധകരെ ഞെട്ടിക്കുന്നത്. 2016ലെ സർബ്ജിത്ത് സിനിമയ്ക്കു വേണ്ടി 28 ദിവസം കൊണ്ട് 18 കിലോ ഭാരമാണ് കുറച്ചത്.
സവർക്കറുടെ ലുക്കിലുള്ള രൺദീപിന്റെ ചിത്രം ഫസ്റ്റ്ലുക്ക് പോസ്റ്ററായി അണിയറപ്രവർത്തകർ ഇറക്കിയിരുന്നു. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അൺഫെയർ ആൻഡ് ലവ്ലിയാണ് രൺദീപിന്റേതായി അണിയറിയിൽ ഒരുങ്ങുന്ന മറ്റൊരുചിത്രം. ഇല്യാന ഡിക്രൂസ് ആണ് ചിത്രത്തിലെ നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates