റോബി കോൾട്രെയ്ൻ ഹാരി പോട്ടർ സിനിമയിൽ നിന്ന്, എഫ്പി 
Entertainment

ഹാരി പോട്ടറിന്റെ പ്രിയപ്പെട്ട ഹാഗ്രിഡ്;  റോബി കോള്‍ട്രെയ്ന്‍ അന്തരിച്ചു

ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രമായി ലോകത്തിന്റെ ഹൃദയം കവര്‍ന്ന നടനാണ് റോബി കോള്‍ട്രെയ്ന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍; ഹാരി പോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് നടന്‍ റോബി കോള്‍ട്രെയ്ന്‍ അന്തരിച്ചു. 72 വയസായിരുന്നു. സ്‌കോട്‌ലന്‍ഡിലെ ഫാല്‍ക്രിക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2 വര്‍ഷമായി രോഗബാധിതനായിരുന്ന റോബി. 

ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രമായി ലോകത്തിന്റെ ഹൃദയം കവര്‍ന്ന നടനാണ് റോബി കോള്‍ട്രെയ്ന്‍. ടിവി പരമ്പരയായ ക്രാക്കറിലൂടെ 1990കളിലാണ് താരം ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡ് നേടി. 

തുടര്‍ന്നാണ് ഹാരി പോട്ടറിലേക്ക് എത്തുന്നത്. 2001 മുതല്‍ 2011 വരെ റിലീസ് ചെയ്ത എട്ട് ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് കൂടാതെ ജയിംസ് ബോണ്ട് സിനിമയായ ഗോള്‍ഡന്‍ ഐയിലും ദ് വേള്‍ഡ് ഈസ് നോട്ട് ഇനഫിലും കെജിബി ഏജന്റായി വേഷമിട്ടു. ഹാരി പാര്‍ട്ടല്‍ 20ത് ആനിവേഴ്‌സറി; റിട്ടേണ്‍ ടു ഹോഗ്വാര്‍ട്‌സിലാണ് അവസാനമായി കണ്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍