ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഷാരൂഖും ആലിയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ റോഷൻ പ്രധാന വേഷത്തിൽ; 'ഡാർലിംഗ്‌സ്'

ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് ശർമ്മ എന്നിവരാണ് മറ്റ് അഭിനേതാക്കൾ

Author : സമകാലിക മലയാളം ഡെസ്ക്

ഷാരൂഖ് ഖാനും ആലിയ ഭട്ടും നിർമ്മിക്കുന്ന 'ഡാർലിംഗ്‌സ്' എന്ന ചിത്രത്തിലൂടെ യുവതാരം റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് ശർമ്മ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജസ്മീത് കെ റീൻ ആണ് സംവിധാനം. 

ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈനും ചേർന്നാണ് ഡാർലിംഗ്‌സ് നിർമ്മിക്കുന്നത്. ചിത്രത്തിൽ വിജയ് വർമ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട് . 

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' എന്ന സിനിമയാണ് ബോളിവുഡിലെ റോഷന്റെ അരങ്ങേറ്റ ചിത്രം. ലോക്ക്ഡൗൺ കാലത്ത് ചിത്രം നെറ്റ്ഫ്ളിക്സ് പ്രിമിയറായി പ്രേക്ഷകരിലെത്തിയ ചിത്രത്തിലെ പ്രകടനം റോഷന് ഏറെ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. മലയാളത്തിൽ പാർവതി തിരുവോത്തിനൊപ്പമുള്ള വർത്തമാനം ആണ് റോഷന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. പൃഥ്വിരാജിനൊപ്പമുള്ള കുരുതി, സിബി മലയിൽ ചിത്രം കൊത്ത്, സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്നീ സിനിമകൾ പൂർത്തിയാക്കിയാണ് റോഷൻ മാത്യു ഡാർലിംഗ്‌സിന്റെ ഭാഗമാവുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT