സലിംകുമാര്‍/ ചിത്രം; ടിപി സൂരജ് 
Entertainment

'ഒരു കണ്ണട വാങ്ങാൻ കടയിൽ കയറിയതാണ്; ഇങ്ങനെ ഇരുന്ന കാല് ദേ ഇങ്ങനെ ആയി'

മറിമായം കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ടെന്ന് സലീം കുമാർ

Author : സമകാലിക മലയാളം ഡെസ്ക്

റിമായം താരങ്ങൾക്കൊപ്പം 'പഞ്ചായത്ത് ജെട്ടി'യിൽ നടൻ സലീംകുമാറും. ടെലിവിഷൻ പരമ്പരയായ മറിമായത്തിലെ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് പഞ്ചായത്ത് ജെട്ടിയുടെ തിരക്കഥ ഒരുക്കുന്നത്. പരമ്പരയിലെ താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത് സലീം കുറാർ ആണ്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണെന്നും മറിമായത്തിന്റെ ആരാധകനായതു കൊണ്ട് മാത്രമാണ് അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്ത് താരം പറഞ്ഞു.

ഒരു കലാകാരനോട് മറ്റൊരു കലാകാരന് അസൂയ തോന്നുന്നത് അയാളെക്കാൾ മറ്റെയാൾ നന്നായി അഭിനയിക്കുമ്പോഴാണ്. തനിക്ക് അത്തരത്തിൽ അസൂയ തോന്നിയിട്ടുള്ളവരാണ് മറിമായത്തിലെ താരങ്ങളെന്നും സലീം കുമാർ പറഞ്ഞു. 

'ഒരു കണ്ണട വാങ്ങാൻ കടയിൽ കയറിയതാണ്. ഒരു സ്റ്റെപ്പ് കണ്ടില്ല. ഇങ്ങനെ ഇരുന്ന കാല് ദേ ഇങ്ങനെ ആയിപ്പോയി. ഒരു മാസം കഴിഞ്ഞിട്ടും കാലു ശരിയായിട്ടില്ല. നടക്കാൻ വല്ലാത്ത പേടിയുണ്ട്. രണ്ടുമൂന്നു പ്രാവശ്യം വീണ്ടും വീണു. അപ്പൊ മനസ് പറഞ്ഞു വയസ് 54 ആയി. എന്നാലും ഇന്ന് ഈ പൂജയ്ക്ക് വന്നത് ഇവരോടുള്ള ഒരു ആരാധന കൊണ്ടാണ്. മണികണ്ഠനും റിയാസും സ്നേഹയും മറിമായത്തിലെ ഓരോ ആർട്ടിസ്റ്റുകളോടും വലിയ ഇഷ്ടമാണ്. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇവരെയൊക്കെ വിളിക്കാറുണ്ട്. ഇനി കാണാനായിട്ട് എപ്പിസോഡുകളൊന്നും ബാക്കിയില്ല, തുടക്കം മുതൽ അവസാനം വരെ ഞാൻ കണ്ടിട്ടുണ്ട്- സലീം കുമാർ പറഞ്ഞു. 

ഒരുപാട് സിനിമകൾ വന്നിട്ടും അഭിനയിക്കാതെ വിട്ട സമയങ്ങളാണ് മറിമായം ടീം തന്നെ സമീപിച്ചതെന്നും മൂന്നുനാലു ദിവസത്തെ ഷൂട്ട് എന്ന് പറഞ്ഞപ്പോൾ ചെയ്യാമെന്ന് താനും സമ്മതിച്ചുവെന്ന് സലീം കുമാർ പറഞ്ഞു. അന്ന് 500ാം എപ്പിസോഡിൽ ചെയ്യാൻ പറ്റാത്തത് ഇപ്പോൾ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT