അബ്‌റാം ഖാൻ, ഷാരൂഖ് ഖാൻ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

അച്ഛന്റെ 'സി​ഗ്നേച്ചർ പോസ്' അനുകരിച്ച് വേദിയിൽ കുഞ്ഞ് അബ്‌റാം; ചിരിയടക്കി ഷാരൂഖ് ഖാൻ, വൈറൽ വിഡിയോ

ഇരുകൈകളും വിടർത്തി സൈഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന അബ്റാമിന്റെ പോസ് കണ്ട് കാണികൾക്കിടയിൽ കയ്യടിച്ച് ഷാരൂഖ് ഖാനും ഉണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സ്കൂൾ വാർഷിക ദിനത്തിൽ വേദിയിൽ കിങ് ഖാന്റെ 'സി​ഗ്നേച്ചർ പോസ്' അനുകരിച്ച് മകൻ അബ്‌റാം ഖാൻ. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നടന്ന പരിപാടിയിൽ സ്കിറ്റിൽ അഭിനയിക്കുന്നതിനിടെയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേം​ഗേ ചിത്രത്തിന്റെ ഈണത്തിനൊപ്പം അച്ഛന്റെ സി​ഗ്നേച്ചർ പോസ് മകൻ അനുകരിച്ചത്. അബ്റാമിന്റെ പ്രകടനത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ഇരുകൈകളും വിടർത്തി സൈഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന അബ്റാമിന്റെ പോസ് കണ്ട് കാണികൾക്കിടയിൽ കയ്യടിച്ച് ഷാരൂഖ് ഖാനും ഉണ്ടായിരുന്നു. ഭാര്യ ​ഗൗരി ഖാൻ, മകൾ സുഹാന ഖാൻ എന്നിവർക്കൊപ്പമാണ് ഷാരൂഖ് മകന്റെ സ്കൂളിൽ പരിപാടി കാണാൻ എത്തിയത്. സ്കിറ്റിൽ 'ദ് നോട്ടി പ്രഫസർ 'എന്ന കഥാപാത്രത്തെയാണ് കുഞ്ഞു അബ്‌റാം അവതരിപ്പിച്ചത്. നിരവധി പേരാണ് അബ്‌റാമിനെ പ്രശംസിച്ച് രം​ഗത്തെത്തിയത്.

അച്ഛന്റെ അനായാസ അഭിനയമികവ് മകനിലുമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.  അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകൾ ആരാധ്യയും വാർഷിക പരിപാടിയിൽ പങ്കെടുത്തിരുന്നു. സം​ഗീതനാടകത്തിൽ ആരാധ്യയുടെ പ്രകടനവും ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു. കരൺ ജോ​ഹർ, കരീന കപൂർ ഖാൻ, ഷാഹിദ് കപൂർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ മക്കൾ ഇവിടെയാണ് പഠിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT