ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഷെയിൻ നി​ഗം ചിത്രം വെയിൽ ഇനി ഒടിടിയിലേക്ക്; ഏപ്രിൽ 15ന് എത്തും 

ചിത്രം ആമസോൺ പ്രൈമിലൂടെ ഓടിടി പ്രേക്ഷകർക്ക് മുന്നിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​ഗം പ്രധാന വേഷത്തിലെത്തിയ വെയിൽ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 15ന് ചിത്രം ആമസോൺ പ്രൈമിലൂടെ ഓടിടി പ്രേക്ഷകർക്ക് മുന്നിലെത്തും. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് വെയിൽ. 

ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. സിദ്ധാർത്ഥ് എന്ന മൂത്ത മകന്റെ വേഷത്തിലാണ് ചിത്രത്തിൽ ഷെയിൻ എത്തുന്നത്. 

ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി