ബർമുഡ ടൈറ്റിൽ ലുക്ക് 
Entertainment

ഇന്ദുഗോപനായി ഷെയ്‌ൻ നിഗം; 'ബർമുഡ' ടൈറ്റിൽ ലുക്ക്  

നാളെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തുവിട്ടു. നാളെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. തിരുവനന്തപുരമാണ് ലൊക്കേഷൻ. ഇന്ദുഗോപന്‍ എന്ന കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വ ആണ് വിനയ് ഫോർട്ടിന്റെ കഥാപാത്രം. 

24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എൻ എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് ഫോർട്ട്, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, സാജൻ സുധർശൻ, ദിനേഷ് പണിക്കർ,കോട്ടയം നസീർ,ശ്രീകാന്ത് മുരളി, നന്ദു, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ