വീഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഡബ്ബിങിലും തകർത്തഭിനയിച്ച് ഷൈൻ ടോം, 'വിസ്മയകരമായ അനുഭവം'; വിഡിയോ പങ്കുവച്ച് സംവിധായകൻ  

ഡബ്ബിങിലും അഭിനയിച്ച് തകർക്കുന്ന താരത്തിന്റെ വിഡിയോയാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

ന്നിനുപിന്നാലെ ഒന്നായി മികച്ച കഥാപാത്രങ്ങളായെത്തി പ്രേക്ഷകരെ ഞെട്ടിച്ച് മുന്നേറുകയാണ് നടൻ ഷൈൻ ടോം ചാക്കോ. കുറുപ്പ്, വെയില്‍, ഭീഷ്മ പര്‍വം തുടങ്ങി അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം മിന്നുന്ന പ്രകടനം നടത്തി കൈയടി നേടുകയാണ് താരം. ഇതിനിടെ ഓൺസ്ക്രീനിന് പിന്നിലെ താരത്തിന്റെ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഥാപാത്രത്തെ പൂർണതയിൽ എത്തിക്കാൻ ഡബ്ബിങിലും അഭിനയിച്ച് തകർക്കുന്ന താരത്തിന്റെ വിഡിയോയാണ് ഇത്. 

‘പന്ത്രണ്ട്’ എന്ന സിനിമയ്ക്കു വേണ്ടി ഡബ്ബ് ചെയ്യുന്ന ഷൈനിന്റെ വിഡിയോ ചിത്രത്തിന്റെ സംവിധായകൻ ലിയോ തദേവൂസ് ആണ് പുറത്തുവിട്ടത്. കാമറയ്ക്ക് മുന്നിൽ പ്രകടനം കാഴ്ചവയ്ക്കുന്നതുപോലെ മൈക്കിന് മുന്നിൽ നിന്നും അഭിനയിച്ചാണ് താരത്തിന്റെ ഡബ്ബിങ്. "ഡബ്ബിങ് സമയത്തെ നടന്റെ പങ്കാളിത്തം. ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ മുഴുവൻ ഡബ്ബിങ്ങും കാണുന്നത് വിസ്മയകരമായ ഒരു അനുഭവമായിരുന്നു" എന്ന് കുറിച്ചാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. 

ഷൈനിന് പുറമേ ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിയോ തദേവൂസ് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT