Shine Tom Chacko വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'

പ്രശ്നക്കാരനെ നമ്മളൊരിക്കലും പോയ്ന്റ് ചെയ്യാറേയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. പ്രശ്നക്കാരനെയല്ല മറിച്ച് പ്രശ്നത്തെയാണ് നമ്മൾ ചൂണ്ടിക്കാട്ടുന്നതെന്നും ഷൈൻ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ​"ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല, ​ഗുണ്ടായിസമുണ്ടാവുക. ​ഗുണ്ടകൾ എന്ന് പറയുന്ന ആളുകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല.

നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരു സാഹചര്യത്തിൽ നമ്മളെ വിലപേശുന്ന ആളുകൾ പലപ്പോഴുമുണ്ടായിട്ടുണ്ട്. അവരൊക്കെ നമ്മളെ സംബന്ധിച്ച് ​ഗുണ്ടകളാണ്. അവരെ സംബന്ധിച്ച് അവർ ​ഗുണ്ടകളല്ല. വിലപേശേണ്ടി വരുന്ന പല സിറ്റുവേഷനും ഉണ്ടായിട്ടുണ്ട്. ഇത് ഇങ്ങനെ ചെയ്താൽ നിനക്ക് ഇങ്ങനെ ചെയ്യാം എന്നൊക്കെ.

അതാണ് ​ഗുണ്ടായിസം. നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള സംഭവത്തിനെ അവർ വച്ച് വിലപേശുമ്പോൾ അതിനെയാണ് നമ്മൾ ​ഗുണ്ടായിസം എന്ന് പറയുന്നത്. അല്ലാതെ പ്രത്യേകമൊരു ടീം അല്ല അത്. അത് ചിലപ്പോൾ നല്ല ആളുകളായിരിക്കാം. അല്ലെങ്കിൽ ആളുകൾക്ക് മുന്നിൽ നല്ലവരായിരിക്കാം. അല്ലെങ്കിൽ നമ്മളെ നന്നാക്കണ്ട ആളുകളായിരിക്കാം. നമ്മളെ നന്നാക്കി കൊണ്ടുപോകേണ്ട ആളുകളായിരിക്കാം. നല്ലാതാക്കേണ്ട ആളുകളായിരിക്കാം.

ആരെങ്കിലുമാകട്ടെ. അത് നിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ പ്രത്യേകിച്ച് ഒരു ടീം ആയിരിക്കില്ല. അവർ വിലപേശും. അങ്ങനെയുള്ളവർ നമ്മളെ സംബന്ധിച്ച് ​ഗുണ്ടകളാണ്. അതാരാണ് ഏതാണ് എന്നൊന്നും നമ്മൾ പറയില്ല. അവരെ നമ്മൾ പോയ്ന്റ് ചെയ്യുന്നതു കൊണ്ട് അത് തീരില്ല. പ്രശ്നം ഇപ്പോഴും അവിടെയുണ്ട്. പ്രശ്നക്കാരനെ നമ്മളൊരിക്കലും പോയ്ന്റ് ചെയ്യാറേയില്ല.

പ്രശ്നത്തിനെ മാത്രമേ നമ്മൾ പോയ്ന്റ് ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് ആരാണ്, എന്താണ് എന്നൊന്നും നമ്മൾ പറയാത്തത്. അതിനെതിരെ നമ്മൾ ആദ്യം ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം".- ഷൈൻ പറഞ്ഞു. അങ്കം അട്ടഹാസം ആണ് ഷൈനിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Actor Shine Tom Chacko on hooliganism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി