'എന്നെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം'; മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എംജി സർവകലാശാലയുടെ ആദരം

നിങ്ങളെ ഇനിയും എന്റർടെയ്ൻ ചെയ്യിപ്പിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കോട്ടയം: എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. കുട്ടിക്കാലത്ത് തന്നെ ഒരു ഡോക്ടറാക്കണമെന്ന് തന്റെ അച്ഛന് വലിയ ആ​ഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ 45 വർഷമായി സിനിമയിലൂടെ പ്രേക്ഷകരെ ട്രീറ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും മമ്മൂട്ടി പറഞ്ഞു.

"ഡോക്‌ടറേറ്റ് എന്ന് പറയുന്നത് ഒരു അം​ഗീകാരമാണ്. എന്റെ അച്ഛന് എന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ആ​ഗ്രഹം. പക്ഷേ എനിക്ക് അച്ഛന്റെ ആ ആ​ഗ്രഹം നിറവേറ്റാൻ കഴിഞ്ഞില്ല. ഇപ്പോൾ എനിക്ക് മൂന്നാം തവണയാണ് ഡോക്‌ടറേറ്റ് ലഭിക്കുന്നത്.

Mammootty
'മലയാളം സിനിമയെ രക്ഷിക്കാൻ ഞാൻ വരുന്നു'; സ്ഥിരം സ്ലാങ് മാറ്റി പിടിച്ച് നസ്‌ലിൻ, 'മോളിവുഡ് ടൈംസ്' ടീസർ

പക്ഷേ ഇപ്പോൾ എനിക്ക് രോഗികളെ അല്ല, മറിച്ച് കഴിഞ്ഞ 45 വര്‍ഷമായി സിനിമയിലൂടെ നിങ്ങളെ ട്രീറ്റ് ചെയ്യാൻ സാധിച്ചു. നിങ്ങളെ ഇനിയും എന്റർടെയ്ൻ ചെയ്യിപ്പിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. എന്റെ അവസാന ശ്വാസം വരെയും. നിങ്ങളുടെ സ്നേഹത്തിനും ചേർത്തു നിർത്തലിനും നന്ദി". - മമ്മൂട്ടി പറഞ്ഞു.

Mammootty
'എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉള്ള സിനിമയാണിത്, ഭയങ്കര ഹാപ്പിയാണ്'; 'മോളിവുഡ് ടൈംസി'നെക്കുറിച്ച് നസ്‌ലിൻ

മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ എൻ രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം ജോണും ചടങ്ങിൽ പങ്കെടുത്തു.

Summary

MG University confers honorary doctorate on Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com