'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

സിനിമ ഏതായാലും ഇറങ്ങി. പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്.
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

വൻ ഹൈപ്പിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ദുബായ് പ്രീമിയറിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

"സിനിമ ഏതായാലും ഇറങ്ങി. പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽ കൊള്ളാം. ബാക്കി കൊള്ളാം. അവസാനം കൊള്ളാം, ആദ്യം കൊള്ളാം. അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം.

ഇതും നിങ്ങളിൽ പലരും കേട്ടു കാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഏതായാലും നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ടാവുമല്ലോ, അതു തന്നെയാണ് വേണ്ടത്. ഈ സിനിമ, സിനിമാ പ്രേക്ഷകർക്ക് വേണ്ടി തന്നെയാണ്. എല്ലാവർക്കും രസിക്കുന്ന തരത്തിലാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്".- മമ്മൂട്ടി പറഞ്ഞു.

Mammootty
'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് ലുക്കിന് വിമര്‍ശനം

അതേസമയം രണ്ട് ദിവസം കൊണ്ട് ചിത്രം ആ​ഗോളതലത്തിൽ 50.23 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഓപ്പണിങ് ഡേയിൽ 9.8 കോ‌ടിയാണ് ചിത്രം നേടിയത്. ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

Mammootty
'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമേ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

Summary

Cinema News: Actor Mammootty talks about Patriot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com