ഫോട്ടോ: ട്വിറ്റർ 
Entertainment

നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

മകന്‍ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ മരണവാര്‍ത്ത എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. 

മകന്‍ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ മരണവാര്‍ത്ത എത്തുന്നത്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്നാണ് ശിവ് കുമാറിനും ഭാര്യ ദിവ്യ ജഗ്വാലയ്ക്കും ഏക മകനെ നഷ്ടമാകുന്നത്. 16 വയസാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മകന്റെ മരണം. 

ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് ശിവ കുമാറിന്റെ മരണം. നിരവധി പ്രമുഖരാണ് ആദരാഞ്ജലികളുമായി എത്തിയത്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത എന്നായിരുന്നു സംവിധായകന്‍ ഹന്‍സല്‍ മെഹ്ത കുറിച്ചത്. സംവിധായകന്‍ സുധീര്‍ മിശ്ര, രേണുക ഷഹാനെ തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT