വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"മമ്മൂട്ടി വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നും വിഷയമല്ല", ഫോട്ടോഷൂട്ടിനിടെ മകനെയും മരുമകളെയും ട്രോളി സിദ്ദീഖ്; വിഡിയോ

ഫോട്ടോഷൂട്ടിന് ലേറ്റ് ആകും, കണ്ടന്റ് ഉണ്ടാകില്ല എന്നൊക്കെയാണ് മക്കളുടെ ആശങ്കയെന്നും സിദ്ദിഖ് വിഡിയോയിൽ പറയുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

വിവാഹ വിഡിയോയിൽ മകനെയും മരുമകളെയും ട്രോളി നടൻ സിദ്ദിഖ്. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്റെയും അമൃതയുടെയും വിവാഹസൽക്കാര വിഡിയോയിലാണ് രസകരമായ സംഭവം. റിസപ്ഷൻ നടക്കുന്നതോ മമ്മൂട്ടി വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നുമല്ല, ഫോട്ടോഷൂട്ട് കൃത്യമായി നടക്കണം എന്നതു മാത്രമാണ് മക്കളുടെ ലക്ഷ്യമെന്നാണ് സിദ്ദിഖ് പറയുന്നത്. ‌

സിദ്ദിഖിന്റെ കമന്റോടെയാണ് വിവാഹ വിഡിയോ ആരംഭിക്കുന്നതു തന്നെ. "ഇവർക്ക് റിസപ്ഷനും, ഇവിടെ മമ്മൂക്ക വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നും ഇവർക്ക് വിഷയമല്ല. ഫോട്ടോഷൂട്ട്!,", സിദ്ദിഖ് ഇത് പറയുമ്പോൾ തന്നെ വിഡിയോയിൽ കൂട്ടച്ചിരി കേൾക്കാം. ഫോട്ടോഷൂട്ടിന് ലേറ്റ് ആകും, കണ്ടന്റ് ഉണ്ടാകില്ല എന്നൊക്കെയാണ് മക്കളുടെ ആശങ്കയെന്നും സിദ്ദിഖ് വിഡിയോയിൽ പറയുന്നുണ്ട്. 

കഴിഞ്ഞ വർഷമാണ് ഷഹീന്റെയും ഡോക്ടർ അമൃത ദാസിന്റെയും വിവാഹം നടന്നത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‍ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്‌ളോഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷഹീർ അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT