ചിത്രം: ഫേസ്ബുക്ക് 
Entertainment

ഞങ്ങളുടെ പ്രിയങ്കരി, 'മെഹർ' ; മകളെ പരിചയപ്പെടുത്തി സിജു വിൽസൺ

മകൾക്കും ഭാര്യ ശ്രുതി വിജയനുമൊപ്പമുള്ള ചിത്രങ്ങളും സിജു പങ്കുവച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ പുതിയ അതിഥിയെ ആരാധകർക്ക് പരിചയപ്പെടുത്തി നടൻ സിജു വിൽസൺ. മകൾ ജനിച്ച വാർത്ത ആരാധകരെ അറിയിച്ച താരം ഇപ്പോൾ മകളുടെ പേരും പങ്കുവച്ചിരിക്കുകയാണ്. മെഹർ സിജു വിൽസൺ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. 

മകൾക്കും ഭാര്യ ശ്രുതി വിജയനുമൊപ്പമുള്ള ചിത്രങ്ങളും സിജു പങ്കുവച്ചിട്ടുണ്ട്. "ഞങ്ങളുടെ ജീവിതത്തിലെ പുതിയ സ്നേഹത്തെ പരിചയപ്പെടൂ, ഞങ്ങളുടെ പ്രിയങ്കരി, മെഹർ സിജു വിൽസൺ. മെഹർ എല്ലാവർക്കും ഹായ് പറയുന്നു". , ചിത്രത്തോടൊപ്പം സിജു കുറിച്ചു. 

അഭിനയത്തിന് പുറമേ നിർമാതാവ് എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് സിജു. സിജു നിർമ്മിച്ച വാസന്തിക്കാണ് ഇക്കുറി മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ തിരക്കിലാണ് താരം ഇപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?