ചിത്രം : ഫേസ്ബുക്ക് 
Entertainment

നടൻ ചിമ്പുവിന് ഓണററി ഡോക്ടറേറ്റ് 

സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് അം​ഗീകാരം

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടൻ ചിമ്പുവിന് വേൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് താരത്തിന് അം​ഗീകാരം ലഭിച്ചത്. എം ജി രാമചന്ദ്രൻ, ശിവാജി ഗണേശൻ, കമൽഹാസൻ, വിജയ്, വിക്രം തുടങ്ങിയ പ്രമുഖ നടന്മാർ മുമ്പ് ഈ അം​ഗീകാരത്തിന് അർഹരായിട്ടുണ്ട്. 

“സിലംബരശൻ ടി ആറിന്റെ കഴിവുകൾക്കും സിനിമാ മേഖലയിലെ പ്രയത്‌നങ്ങൾക്കുമുള്ള അംഗീകാരമായി നടന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ നേട്ടങ്ങൾ ഗവേഷണം ചെയ്യുന്ന കമ്മിറ്റി അംഗങ്ങളുടെ ഒരു പാനലാണ് താരത്തെ അം​ഗീകാരത്തിന് അർഹനെന്ന് തീരുമാനിച്ചത്. വെൽസ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ഇഷാരി കെ ഗണേഷ് പറഞ്ഞു. വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന സിനിമയിൽ സിമ്പു ഭാ​ഗമാണെന്നതുമായി ഈ അം​ഗീകാരത്തിന്  യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ചിമ്പുവിന്റെ മാതാപിതാക്കളും പങ്കെടുത്തു.

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’ ആണ് ആരാധകർ കാത്തിരിക്കുന്ന ചിമ്പുവിന്റെ അടുത്ത സിനിമ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT