വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'വല്ലാത്ത വേദന തോന്നുന്നു, നിങ്ങൾ എനിക്ക് കരുതൽ നൽകണം'; പൊട്ടിക്കരഞ്ഞ് ചിമ്പു, വിഡിയോ

ആരാധകരുടെ സ്നേഹവും പിന്തുണയും മാത്രമാണ് തനിക്ക് വേണ്ടതെന്നും നടൻ വേദിയിൽ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രമായ ‘മാനാട്’ന്റെ പ്രമോഷൻ വേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ ചിമ്പു. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പിന്തുണയും മാത്രമാണ് തനിക്ക് വേണ്ടതെന്നും നടൻ വേദിയിൽ പറഞ്ഞു.

സയൻസ് ഫിക്‌ഷൻ ത്രില്ലർ ചിത്രമാണ് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട്. വെങ്കട്ട് പ്രഭുവുമായി ഒരുപാട് വർഷത്തെ പരിചയമുണ്ട്. പല കഥകളും തമ്മിൽ ചർച്ച ചെയ്യാറുണ്ടെങ്കിലും പടം വരുമ്പോൾ അതിൽ നായകൻ വേറെ നടനായിരിക്കും. അബ്ദുൾ ഖാലിഖ് എന്ന കഥാപാത്രത്തെക്കുറിച്ച് ഒരോയൊരു ലൈൻ മാത്രമാണ് എന്നോട് പറഞ്ഞത്. അതെനിക്ക് ഇഷ്ടപ്പെടുകയും ഞാൻ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

‘പൊതുവെ ഞാൻ പലയിടത്തും സിനിമയെക്കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാൻ ഒരുപാട് പ്രശ്നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്റെ പ്രശ്നങ്ങൾ ഞാൻ കൈകാര്യം ചെയ്തോളം, പക്ഷേ ദയവായി നിങ്ങൾ എനിക്ക് കരുതൽ നൽകണം’,ചിമ്പു പറഞ്ഞു. മാനാട് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളാകാം ചിമ്പുവിനെ അസ്വസ്ഥനാക്കിയതെന്ന് ആരാധകർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT