ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സോഹൻ സീനുലാൽ വിവാഹിതനായി, വധു സ്റ്റെഫി; ചിത്രങ്ങൾ

കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകനും നടനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു. 

ഫെഫ്ക വർക്കിങ്ങ് ജനറൽ സെക്രട്ടറി കൂടിയാണ് സോഹൻ സീനുലാൽ. കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് സോഹൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഷാഫിയുടെ അസിസ്റ്റന്റായി സിനിമയിൽ സജീവമായി. 2011-ൽ മമ്മൂട്ടിയെ നായകനാക്കിയെടുത്ത ഡബിൾസ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനാവുന്നത്. 

തുടർന്ന് വന്യം, അൺലോക്ക് എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു. എബ്രിഡ് ഷൈനിന്റെ ആക്‌ഷൻ ഹീറോ ബിജുവിലൂടെ അഭിനയരംഗത്തും തിളങ്ങി. പുതിയ നിയമം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, അബ്രഹാമിന്റെ സന്തതികൾ, പഞ്ചവർണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയുൾപ്പെടെ നാൽപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നൈറ്റ് ഡ്രൈവാണ് അവസാനം ‌പുറത്തിറങ്ങിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അടച്ചുപൂട്ടേണ്ടിവരും'; ഇന്ധന പ്രതിസന്ധിയിൽ കേന്ദ്രത്തോട് സഹായമഭ്യര്‍ഥിച്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍

ഒപെക് കൂട്ടായ്മയിൽ നിന്ന് യുഎഇ പിന്മാറി; ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞേക്കും

കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടിമിന്നലേറ്റു; തൃശൂരില്‍ നാല് കുട്ടികള്‍ക്ക് പരിക്ക്

ആൻഡമാൻ നിക്കോബാർ പൊലീസ് നിയമനം; പത്താം ക്ലാസ് മുതൽ യോഗ്യത, 495 ഒഴിവുകൾ, അവസാന തീയതി മേയ് 17

കറന്റ് ബില്ല് പകുതിയായി കുറയും; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

SCROLL FOR NEXT