സോനു സൂദ്/ ഫയൽ 
Entertainment

'അവള്‍ പോയി,ജീവിതം ചിലപ്പോള്‍ ഒട്ടും ശുഭകരമല്ല'; എയര്‍ലിഫ്റ്റ് ചെയ്ത കോവിഡ് രോഗിയുടെ വിയോഗത്തില്‍ സോനു സൂദ് 

ഭാരതി എന്ന യുവതിയുടെ മരണമാണ് സോനുവിനെ തളര്‍ത്തിയത്

സമകാലിക മലയാളം ഡെസ്ക്

25കാരിയായ കോവിഡ് രോഗിയുടെ വിയോഗത്തില്‍ മനംനൊന്ത് ബോളിവുഡ് നടന്‍ സോനു സൂദ്. നടന്റെ സഹായത്തോടെ പ്രത്യേക ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയ്ത ഭാരതി എന്ന യുവതിയുടെ മരണമാണ് സോനുവിനെ തളര്‍ത്തിയത്. ജീവിതം ചിലപ്പോള്‍ ഒട്ടും ശുഭകരമല്ലെന്ന് കുറിച്ചാണ് വിയോഗവാര്‍ത്തയില്‍ നടന്‍ ദുഃഖം രേഖപ്പെടുത്തിയത്. 

ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഭാരതി മരണത്തിന് കീഴടങ്ങിയത്. "ഭാരതി, ഹൈദരാബാദിലേക്ക് ഞാന്‍ എയര്‍ലിഫ്റ്റ് ചെയ്തയച്ച പെണ്‍കുട്ടി ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി. റെസ്റ്റ് ഇന്‍ പവര്‍ മൈ ദിയര്‍ ഭാരതി. കഴിഞ്ഞ മാസം നിങ്ങള്‍ ഒരു കടുവയെപ്പോലെ പോരാടി. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സില്‍ നിങ്ങള്‍ക്കൊരു പ്രത്യേക സ്ഥാനം എന്നും ഉണ്ടായിരിക്കും. ഭാരതിയുടെ കുടുംബത്തെ ഞാന്‍ ഉടന്‍ സന്ദര്‍ശിക്കും. ജീവിതം ചിലപ്പോള്‍ ഒട്ടും ശുഭകരമല്ല. തീര്‍ച്ചയായും നിന്നെ മിസ് ചെയ്യും ഭാരതി", സോനു സൂദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT