സോനു സൂദ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ സോനു സൂദ് കോവിഡ് നെ​ഗറ്റീവ് 

കഴിഞ്ഞ ശനിയാഴ്ചയാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സോനു സൂദ് കോവിഡ് നെ​ഗറ്റീവായി. ഇൻസ്റ്റഗ്രാമിൽ നെഗറ്റീവ് സൈൻ സൂചിപ്പിച്ചുള്ള ചിത്രം പങ്കുവച്ചാണ് സോനു കോവിഡ് ഭേദമായെന്ന് ആരാധകരെ അറിയിച്ചത്. മാസ്‌ക് ധരിച്ചാണ് ചിത്രത്തിൽ സോനും സൂദ്. 

കഴിഞ്ഞ ശനിയാഴ്ചയാണ് നടന് കോവിഡ് പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 'കൊറോണ വൈറസ് ബാധിച്ചെങ്കിലും തൻറെ മാനസികാവസ്ഥയും ആത്മവിശ്വാസവും 'സൂപ്പർ പോസിറ്റീവ്' ആണെന്നാണ് ഇൻസ്റ്റയിലൂടെ അദ്ദേഹം അറിയിച്ചത്. വിഷമിക്കേണ്ട. ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയം കൂടിയാണ്. ഓർക്കുക നിങ്ങൾക്കു വേണ്ടി ഞാനെപ്പോഴും ഉണ്ടാകും'- എന്ന് അദ്ദേഹം കുറിച്ചു. 

ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സഹായമെത്തിച്ച് കൈയടി നേടിയ താരമാണ് സോനു. ലോ‍ക്ക്ഡൗൺ സമയത്ത് പാവപ്പെട്ടവരെയും അന്യസംസ്ഥാന തൊഴിലാളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തൻറെ കടകളും ഫ്ലാറ്റുകളും വിറ്റ് 10 കോടി രൂപയാണ് അദ്ദേഹം സമാഹരിച്ചത്.‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ