സൗബിൻ, ഭാര്യ ജാമിയ, മകൻ ഒർഹാൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

പാർക്കിന്റെ തീമിൽ പിറന്നാൾ ആഘോഷം, മകന് നിറങ്ങളുടെ ഉത്സവം തീർത്ത് സൗബിൻ; വിഡിയോ

മകനൊപ്പം നൃത്തം ചെയ്‌ത് സൗബിൻ

Author : സമകാലിക മലയാളം ഡെസ്ക്

നിറങ്ങളുടെ ഉത്സവം തീർത്ത് നടൻ സൗബിന്റെ മകൻ ഒർഹാന്റെ നാലാം പിറന്നാൾ. പല നിറത്തിലുള്ള ബലൂണുകൾ കൊണ്ടലങ്കരിച്ച കമാനം മുതൽ നിറങ്ങളുടെ ആഘോഷം തുടങ്ങുകയാണ്. പാർക്കിന്റെ തീമിലായിരുന്നു കേക്കും സ്റ്റേജുമൊക്കെ അലങ്കരിച്ചിരുന്നത്. താരകുടുംബം അണിഞ്ഞ വസ്ത്രങ്ങൾ പോലും ആ ഒരു തീമിനു അനുയോജ്യമായ തരത്തിലായിരുന്നു.

പിറന്നാൾ പാർട്ടിയിലേക്കുള്ള ഒർഹാന്റെ കടന്നു വരവും മകനൊപ്പം സൗബിൻ നൃത്തം ചെയ്യുന്നതുമെല്ലാം താരം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.  വിഡിയോയ്‌ക്ക് പുറമെ പങ്കുവെച്ച ഒർ​ഹാന്റെ സ്റ്റൈലിഷ് ഫോട്ടോകളും ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കിയിരിക്കുകയാണ്.

വിഡിയോയും ചിത്രങ്ങളും വൈറലാതോടെ നിരവധി ആളുകളാണ് ഒർഹാന് പിറന്നാൾ ആശംസിച്ച് രം​ഗത്തെത്തിയത്. 'അപ്പനെ പോലെ തന്നെയാണ് മകനും നടക്കുന്നത്', 'അപ്പന്റെ കോപ്പിയാണോ മകൻ', 'പൊളി കോസ്റ്റ്യൂം' എന്നു തുടങ്ങി ധാരാളം കമന്റുകൾ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടു. സഹസംവിധായകനായി സിനിമ രം​ഗത്തെത്തിയ സൗബിൻ പ്രേമം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ‘അയൽവാശി’ ആണ് സൗബിന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT