ശ്രീനിവാസന്‍, ഫയല്‍ ചിത്രം 
Entertainment

നടന്‍ ശ്രീനിവാസന്‍ ആശുപത്രി വിട്ടു

ഇരുപത് ദിവസത്തോളമായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ശ്രീനിവാസന്‍ ആശുപത്രി വിട്ടു. ഇരുപത് ദിവസത്തോളമായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 

മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേദിവസം തന്നെ അദ്ദേഹത്തിന് ബൈപാസ് സര്‍ജറി നടത്തി. അതിനിടെ ശ്രീനിവാസന്‍ ആശുപത്രിയില്‍ എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു. 

നവാഗത സംവിധായകനായ ഷാബു ഉസ്മാന്‍ കോന്നിയുടെ  'ലൂയിസ്' എന്ന ചിത്രമാണ് ശ്രീനിവാസന്റേതായി ഇനി എത്താനുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'