Sudhir 
Entertainment

'ആ മനുഷ്യന്‍ കുറേ കഷ്ടപ്പെട്ടതല്ലേ, മുഖ്യമന്ത്രിയാക്കണം; വെറുതെ വെറുപ്പിക്കല്ലേ'; കോണ്‍ഗ്രസ് നേതാക്കളോട് നടന്‍ സുധീർ

നിങ്ങളോടുള്ള പ്രേമം കൊണ്ടോ നന്മ കൊണ്ടോ അല്ല നിങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് നേതാക്കളോട് അപേക്ഷയുമായി നടന്‍ സുധീര്‍. മുഖ്യമന്ത്രിയെ ഉടനെ തീരുമാനിക്കണമെന്നാണ് നടന്‍ ആവശ്യപ്പെടുന്നത്. വിഡി സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധീര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് നടന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

എന്റെ പൊന്ന് കോണ്‍ഗ്രസ് നേതാക്കന്മാരെ, എല്ലാവരോടും കൂടി പറയുകയാണ്. നിങ്ങളൊരു തീരുമാനമെടുക്ക്. മനുഷ്യന് ടിവി കാണാനും രക്ഷയില്ല, ഇന്‍സ്റ്റ തുറക്കാനും രക്ഷയില്ല. ഫെയ്‌സ്ബുക്ക് തുറക്കാനും രക്ഷയില്ല. നിങ്ങളോടുള്ള പ്രേമം കൊണ്ടോ നന്മ കൊണ്ടോ അല്ല നിങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഒരു ഭരണമാറ്റം ആഗ്രഹിച്ചു. അതുകൊണ്ടാണ്. അത് നിങ്ങളുടെ ക്രെഡിറ്റ് ആയിട്ടോ, നിങ്ങളെ വലിയ സംഭവമായിട്ടോ കാണല്ലേ. കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരല്ല.

വെറുതെ വെറുപ്പിക്കല്ലേ. നിങ്ങളെല്ലാവരും കൂടി നറുക്കിട്ടോ തീരുമാനമെടുത്തോ ഒരാള്‍ മുഖ്യമന്ത്രിയാക്ക്. ആ മനുഷ്യന്‍ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ, അങ്ങേരെ ആക്കണമെന്നാണ് എന്റെ അഭിപ്രായം. പിന്നെ നിങ്ങള്‍ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് ഉണ്ടല്ലോ. എന്തു വേണമെങ്കിലും ചെയ്‌തോ, വെറുപ്പിക്കല്ല്. ഇന്ത്യയുടെ ഭൂപടത്തില്‍ കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ ഒള്ളൂ നിങ്ങള്‍, ഇനി അതും കൂടി ഇല്ലാതാകും.

കെ.സി. വേണുഗോപാല്‍ സാറിനോട് ഒരപേക്ഷയുണ്ട്, നിങ്ങള്‍ കഴിയുന്നതും കേരളത്തില്‍ വരാതിരിക്കുക. ഡല്‍ഹിയില്‍ ഇരുന്ന് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുക. ഇവിടുത്തെ മുഖ്യമന്ത്രിയേക്കാള്‍ വലിയ പവര്‍ ഉള്ള ആളാണ് നിങ്ങള്‍. ഡല്‍ഹിയില്‍ നിന്നും നിങ്ങള്‍ ഇങ്ങോട്ടു പോന്നാല്‍ അവിടുത്തെ കാര്യങ്ങള്‍ ആര് നോക്കും. അവിടെ അടുപ്പില്‍ പൂച്ച പെറ്റുകിടക്കും, ആരും ഉണ്ടാകില്ല. തലപ്പത്തിരിക്കുന്ന നേതാവിനെ കണ്ടൊന്നും ഒരുകാര്യവും പ്ലാന്‍ ചെയ്യരുത്. ചീറ്റിപ്പോകും, മനസ്സിലായില്ലേ, ഇങ്ങോട്ട് വരണ്ട, നിങ്ങള്‍ക്ക് ഡല്‍ഹി തന്നെയാണ് നല്ലത്.

Actor Sudhir asks Congress leaders to make decision on CM race.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ആരാകും മുഖ്യമന്ത്രി? കാര്യങ്ങൾ ക്ലൈമാക്സിലേക്ക്

പഞ്ചാബിനെ വെട്ടി ഹൈദരാബാദ്; തുടർ ജയങ്ങളുമായി കൊല്‍ക്കത്ത... ആരെത്തും ഐപിഎല്‍ പ്ലേ ഓഫില്‍? സാധ്യതകള്‍ ഇങ്ങനെ

ദിവസവും ഒരു സ്ട്രോബറി കഴിച്ചാൽ ​ഗുണങ്ങളേറേ

ഹാന്റാവൈറസ് കോവിഡിന് സമാനമോ? വൈറസ് ബാധയിൽ ആശങ്കയോടെ ലോകം, ജാ​ഗ്രത പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

'ഇങ്ങനെയുള്ള പൊലീസുകാരുമുണ്ട്'; 26 വയസ്സിൽ എസ്ഐ ആകുന്നവരുടെ ജീവിതമാണ് 'ദൃഢ'മെന്ന് തിരക്കഥാകൃത്തുക്കള്‍

SCROLL FOR NEXT