വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബെൻസിന്റെ അത്യാഡംബര എസ്‍യുവി സ്വന്തമാക്കി സുരാജ് ; ഇനി യാത്ര ജിഎൽഎസ് 400ഡിയിൽ 

1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില

Author : സമകാലിക മലയാളം ഡെസ്ക്

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവികളിലൊന്നായ ജിഎൽഎസ് 400ഡി സ്വന്തമാക്കി നടൻ സുരാജ് വെഞ്ഞാറമൂട്.  കൊച്ചിയിലെ മെഴ്സിഡീസ് വിതരണക്കാരായ കോസ്റ്റൽ സ്റ്റാറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

കുടുംബസമേതമാണ് സുരാജ് വാഹനത്തിന്റെ താക്കോൽ വാങ്ങാനെത്തിയത്. 3 ലീറ്റർ ഡീസൽ എൻജിനാണ് ജിഎൽഎസിന് കരുത്തേകുന്നത്. 330 എച്ച്പി കരുത്തും 700 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്. 9 സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.3 സെക്കന്റ് മാത്രം മതി. ബെൻസിന്റെ സെഡാനായ എസ് ക്ലാസ് സുരാജിന്റെ ഗാരിജിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത