സുരേഷ് ​ഗോപി, ഭാ​ഗ്യയും ശ്രേയസും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'26 വർഷത്തിനു ശേഷം വീട്ടിൽ നടക്കുന്ന ചടങ്ങ്, ഞങ്ങൾക്ക് ഓണം ജനുവരിയിൽ': മകളുടെ കല്യാണത്തിരക്കിൽ സുരേഷ് ​ഗോപി

വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് സുരേഷ് ​ഗോപിയും കുടുംബവും

Author : സമകാലിക മലയാളം ഡെസ്ക്

ടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹനിശ്ചയം അടുത്തിടയ്ക്കാണ് നടന്നത്. ഇപ്പോൾ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് സുരേഷ് ​ഗോപിയും കുടുംബവും. മകളുടെ വിവാഹം നടക്കുന്ന ജനുവരിയിലാണ് തങ്ങൾക്ക് ഓണം. 26 വർഷങ്ങൾക്ക് ശേഷം വീട്ടിൽ നടക്കുന്ന ചടങ്ങാണ് ഇതെന്നും താരം പറഞ്ഞു. 

വിവാഹവുമായി ബന്ധപ്പെട്ട വീട് പണികൾ ഇപ്പോൾ നടക്കുകയാണ്. 26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു. ഇന്നലെയാണ് ഞങ്ങൾ മുംബൈയിൽ നിന്നും വന്നതേ ഒളളൂ.- തിരുവോണ ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. 

സുരേഷ് ഗോപിയടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനുമായി ജൂലൈയിലായിരുന്നു ഭാ​ഗ്യയുടെ വിവാഹനിശ്ചയം. വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് വിവാഹ റിസപ്ഷനും നടക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT