Suriya വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നാൻ ഇങ്ക താൻ ഇറുക്കേ'; 'ചെന്നൈ വിട്ട് മുംബൈയിലേക്ക് മാറിയോ ?', ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി സൂര്യ

സൂര്യയുടെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കാർത്തി നായകനായെത്തുന്ന പുതിയ ചിത്രമാണ് 'സർദാർ 2'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ- ട്രെയ്‌ലർ ലോഞ്ച് ചെന്നൈയിൽ വച്ച് നടന്നിരുന്നു. ട്രെയ്‌ലർ ലോഞ്ചിൽ കാർത്തിയുടെ ചേട്ടനും നടനുമായ സൂര്യയും അതിഥിയായെത്തിയിരുന്നു. പരിപാടിക്കിടെ സൂര്യ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി സൂര്യ എവിടെയാണ് താമസിക്കുന്നത് എന്നതിനെ ചുറ്റിപ്പറ്റി ആരാധകർക്കിടയിൽ ചർച്ചകളുണ്ട്. സൂര്യയും കുടുംബവും മുംബൈയിലേക്ക് സ്ഥിരമായി താമസം മാറി എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സൂര്യയിപ്പോൾ.

"ഞാൻ ഇവിടെ തന്നെയുണ്ട്, ചെന്നൈയിൽ. ഞാൻ ഇവിടെ വന്ന് പോകുന്ന ആളല്ല. ഒരുപാട് ആളുകൾക്ക് ഈ ആശയക്കുഴപ്പം ഉണ്ട്. നാൻ ഇങ്ക താൻ ഇറുക്കേ. അവിടെ (മുംബൈ) വല്ലപ്പോഴും പോയി തിരിച്ചു വരാറുണ്ട്". - സൂര്യ പറഞ്ഞു. തന്നെ എയർപോർട്ടിൽ വച്ച് കാണുന്നത്, ഷൂട്ടിങ്ങിന്റെ ഭാ​ഗമായുള്ള യാത്രകളിലാണെന്നും സൂര്യ കൂട്ടിച്ചേർത്തു.

സൂര്യയുടെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെപ്റ്റംബർ 10 നാണ് 'സർദാർ 2' റിലീസിനെത്തുന്നത്. ചിത്രം വൻ വിജയമാകുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. അതേസമയം 'വിശ്വനാഥൻ ആൻഡ് സൺസ്' ആണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.

Actor Suriya clarifies Mumbai living rumours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാപ്പനംകോട് നിന്ന് സെക്രട്ടേറിയറ്റ്, ടെക്നോപാര്‍ക്ക് വഴി ഈഞ്ചയ്ക്കലേക്ക്, തിരുവനന്തപുരത്ത് വരുന്നത് അത്യാധുനിക മെട്രോ; ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍

PSC: മലബാർ സിമന്റ്സിൽ അവസരം; കോമ്പൗണ്ടർ തസ്തിക, ഇപ്പോൾ അപേക്ഷിക്കാം!

'തന്നോട് ഞങ്ങള്‍ക്ക് ദേഷ്യമാണ്, സൂപ്പര്‍ ഹിറ്റാകേണ്ട സിനിമയെ താന്‍ പരാജയപ്പെടുത്തി'; സംവിധായകന്‍ പറഞ്ഞതിനെപ്പറ്റി ലാല്‍ ജോസ്

ഇടമലക്കുടിക്ക് ആശ്വാസം; മീൻകുത്തി-കൂടലാർ റോഡിനായി വനഭൂമി വിട്ടുനൽകാൻ ഉത്തരവായി

കൂപ്പുകുത്തി ഓഹരി വിപണി, എണ്ണവില 95 ഡോളറിന് മുകളില്‍; പണപ്പെരുപ്പ ഭീതിയില്‍ അമേരിക്ക