സൂര്യ, വി എ ദുരൈ/ ചിത്രം ട്വിറ്റർ 
Entertainment

സാമ്പത്തികമായി തകർന്നു, താമസം സുഹൃത്തിന്റെ വീട്ടിൽ, ചികിത്സയ്‌ക്ക് പണമില്ല, പിതാമ​ഗൻ നിർമാതാവിന് സഹായമൊരുക്കി സൂര്യ

നിർമാതാവിന് ചികിത്സാസഹായം നൽകി തമിഴ് നടൻ സൂര്യ 

Author : സമകാലിക മലയാളം ഡെസ്ക്

പിതാമ​ഗൻ ഉൾപ്പെടെ തമിഴിൽ ഒരുപിടി ഹിറ്റുകൾ ഒരുക്കിയ നിർമാതാവാണ് വി എ ദുരൈ. എന്നാൽ സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടം മൂലം കിടപ്പാടം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ അദ്ദേഹം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ വാർത്തയായിരിക്കുകയാണ്.

സാമ്പത്തികമായി വളരെ മോശം സ്ഥിതിയിലാണെന്നും ചികിത്സിക്കാനുള്ള പണം പോലും ഇല്ലെന്ന് ദുരൈ വിഡിയോയിൽ പറയുന്നുണ്ട്. വിഡിയോ ശ്രദ്ധയിൽപെട്ടതോടെ ദുരൈക്ക് സാമ്പത്തിക സഹായവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തമിഴകത്തിന്റെ സൂപ്പർതാരം സൂര്യ. അദ്ദേഹത്തിന്റെ ചികിത്സയ്‌ക്കായി രണ്ട് ലക്ഷം രൂപ സൂര്യ നൽകിയെന്നാണ് റിപ്പോർട്ട്.

എവർ​ഗ്രീൻ ഇന്റർനാഷ്‌നൽ എന്ന ചലചിത്ര നിർമാണ കമ്പനിയുടെ ഉടമയായിരുന്നു വി എ ദുരൈ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കിടപ്പാടം നഷ്ടമായതോടെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ താമസം. കാലിന് സംഭവിച്ച മുറിവ് ഉണങ്ങാത്തതാണ് അദ്ദേഹത്തിന്റെ പ്രധാന ആരോ​ഗ്യ പ്രശ്‌നം. ദുരൈയുടെ ഇപ്പോഴത്തെ അവസ്ഥ ഒരു സുഹൃത്താണ് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT