സുസ്മിത സെന്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം 
Entertainment

സുസ്മിത സെന്നിന്റെ മകളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു; മണ്ടന്‍ ഹാക്കറെ പരിഹസിച്ച് നടി

പതിനായിരത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മകള്‍ റെനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി സുസ്മിത സെന്‍. പതിനായിരത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഈ വിവരം സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് നടി.

അക്കൗണ്ട് നഷ്ടപ്പെട്ടതില്‍ അല്‍പം പോലും സങ്കടപ്പെടാതെയാണ് സുസ്മിതയുടെ പ്രതികരണം. ഈ പ്രവര്‍ത്തി ചെയ്തയാളെ 'ഇഡിയറ്റ്' എന്ന് അഭിസംബോധന ചെയ്ത നടി പുതിയ അക്കൗണ്ട് തുടങ്ങാന്‍ റെനിക്ക് സന്തോഷം മാത്രമേ ഒള്ളു എന്നും അറിയിച്ചു. പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് നടിയുടെ പോസ്റ്റ്.

അടുത്തിടെ ഹൃസ്വചിത്രത്തിലൂടെ റെന്നി അഭിനയരംഗത്തേക്ക് കടന്നിരുന്നു. അരങ്ങേറ്റ പ്രകടനത്തില്‍ തന്നെ കൈയടി നേടി മുന്നേറുന്നതിനിടെയാണ് റെന്നിക്ക് ഹാക്കര്‍മാര്‍ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

വാസുകിയുടെ ജന്മദിനം, കന്നി ആയില്യത്തിന്റെ പ്രാധാന്യമെന്ത്?; അറിയാം ചെയ്യേണ്ട വഴിപാടുകൾ

ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധം: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാർ വേദി ഉപരോധിച്ച് വിദ്യാർഥികൾ

സ്‌കൂള്‍ പരിസരത്ത് കുട്ടികളുടെ ഫോട്ടോ എടുത്താല്‍ വന്‍പിഴ; യുഎഇയില്‍ മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും മുന്നറിയിപ്പ്

'വ്യത്യസ്ത ആശയങ്ങളുള്ളവരോട് ശത്രുതയില്ല; അഭിപ്രായ വ്യത്യാസങ്ങൾ പകയല്ല': ഹുസൈൻ മടവൂർ