Today's Rashi Phalam November 21|പ്രതീക്ഷിക്കാത്ത സഹായം ലഭിക്കും; ദൂരയാത്രയ്ക്ക് അനുകൂല സാഹചര്യം

ഇന്നത്തെ നക്ഷത്രഫലം – 21-11-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ വിവരം ലഭിക്കും. കുടുംബത്തിലെ മുതിർന്നവരുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വിവാഹം സംബന്ധിച്ച ചർച്ചകൾക്ക് അന്തിമരൂപം നൽകാൻ സാധിക്കും. കലാ-കായിക മത്സരങ്ങളിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. പുതിയ സൗഹൃദങ്ങൾ സഹായകമാകും.

Daily Horoscope
മരണപ്പുല: ആർക്കൊക്കെ എത്ര ദിവസം?, ക്ഷേത്രപ്രവേശനം എപ്പോൾ?, ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാം

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ദൂരയാത്രയ്ക്കായി കാത്തിരിക്കുന്നവർക്ക് അനുകൂല സാഹചര്യമുണ്ടാകും. പ്രസംഗം, എഴുത്ത് തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവിടും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

മക്കളുടെ വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാകും. ചികിത്സയിലായിരുന്നവർക്ക് ആരോഗ്യനിലയിൽ ആശ്വാസം ലഭിക്കും. ബന്ധുക്കളിൽനിന്ന് പ്രതീക്ഷിക്കാത്ത സഹായം ലഭിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

പൊതുപ്രവർത്തനങ്ങളിൽ നിങ്ങളുടെ അഭിപ്രായ ങ്ങൾക്ക് അംഗീകാരം ലഭിക്കും. കുടുംബ ജീവിത ത്തിൽ പരസ്പര ധാരണ മെച്ചപ്പെടും. വിനോദയാ ത്രയ്ക്ക് സാധ്യത ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി യുണ്ടാകും. മത്സരപരീക്ഷകളിൽ നല്ല വിജയം നേ ടാനാകും.ആരോഗ്യപ്രശ്നത്തിന് പരിഹാരം ക ണ്ടെത്തും. പണമിടപാടിൽ കൂടുതൽ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും വാ ങ്ങാൻ അവസരമുണ്ടാകും. പ്രണയബന്ധത്തിലു ള്ളവർക്ക് വിവാഹത്തിലേക്ക് കടക്കാൻ അനുകൂ ല സാഹചര്യമുണ്ടാകും. വരുമാനം വർദ്ധിക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

വിദേശത്തുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട സന്തോഷകരമായ വാർത്തയുണ്ടാകും. കുടുംബത്തിലെ പഴയ പ്രശ്നങ്ങൾക്ക് മധ്യസ്ഥതയിലൂടെ പരിഹാരം കാണും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം പ്രക ടിപ്പിക്കും. മക്കളുടെ വിദ്യാഭ്യാസത്തിനായി ആസൂത്രണം ചെയ്ത കാര്യങ്ങൾ നടപ്പാക്കാനാകും. പുതിയ സംരംഭങ്ങളിൽ പങ്കാളിയാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന സഹായം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ ചടങ്ങുകൾക്കായി യാത്ര ചെയ്യേണ്ടിവരും. സുഹൃത്തുക്കളുമായി ചേർന്നുള്ള യാത്ര ചെയ്യും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേ യമായ നേട്ടമുണ്ടാകും. സഹോദരങ്ങളുടെ കുടുംബകാര്യങ്ങളിൽ സന്തോഷകരമായ തീരുമാനമുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ സാഹചര്യമുണ്ടാകും. വിദേശയാത്രയ്ക്ക് അനുകൂലമായ വിവരം ലഭിക്കും. ഏറെക്കാലമായി പ്രതീക്ഷിക്കുന്ന ആഗ്രഹം സഫലമാകും.

Daily Horoscope
'സ്ത്രീകളുടെ ശബരിമല'; ചക്കുളത്തുകാവ് പൊങ്കാല ചൊവ്വാഴ്ച, അറിയാം ചടങ്ങുകള്‍, കാര്‍ത്തിക സ്തംഭത്തിന്റെ പ്രാധാന്യമെന്ത്?
Daily Horoscope
ശബരിമല തീർത്ഥാടകരുടെ വസ്ത്രധാരണം: കറുപ്പും നീലയും കാവിയും നൽകുന്ന ആത്മീയ സന്ദേശം എന്ത്?
Summary

Daily Horoscope - Today's Rashi Phalam November 21

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER