ടോണി ടോഡ്  ഇൻസ്റ്റ​ഗ്രാം
Entertainment

'കാൻഡിമാൻ താരം', നടൻ ടോണി ടോഡ് അന്തരിച്ചു

കൂടാതെ 2021 ല്‍ ഇതിന്‍റെ രണ്ടാം ഭാഗത്തിലും ഇദ്ദേഹം അഭിനയിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ലോസ് ഏഞ്ചൽസ്: ഹൊറർ സിനിമകളിലൂടെ പ്രേക്ഷക മനം കവർന്ന നടൻ ടോണി ടോഡ് (69) അന്തരിച്ചു. നവംബർ 6 ന് ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കുടുംബം പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലാണ് നടന്‍റെ മരണം സ്ഥിരീകരിച്ചത്. 1992 ല്‍ ഇറങ്ങിയ കാൻഡിമാന്‍ എന്ന ചിത്രത്തിലെ കൊലയാളിയുടെ വേഷം ഏറെ പ്രശസ്തമാണ്. കൂടാതെ 2021 ല്‍ ഇതിന്‍റെ രണ്ടാം ഭാഗത്തിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. ഫൈനൽ ഡെസ്റ്റിനേഷനിലെ വേഷവും, ഒലിവര്‍ സ്റ്റോണ്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങി പ്ലാറ്റൂണിലെ വേഷവും ഏറെ ശ്രദ്ധേയമാണ്.

നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ടോണി ടോഡ് 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. ടിവി പരമ്പരകളിലും ഇദ്ദേഹം സജീവമായിരുന്നു. 1954 ഡിസംബർ 4 ന് യുഎസിലെ വാഷിങ്ടൺ ഡിസിയിൽ ജനിച്ച ടോഡ് ബിഗ് സ്‌ക്രീനിലും മിനി സ്ക്രീനിലും സജീവമായി നിന്നാണ് കരിയര്‍ കെട്ടിപ്പടുത്തത്.

21 ജമ്പ് സ്ട്രീറ്റ്, നൈറ്റ് കോർട്ട്, മാക്‌ഗൈവർ, മാറ്റ്‌ലോക്ക്, ജേക്ക് ആൻഡ് ഫാറ്റ്മാൻ, ലോ & ഓർഡർ, ദ് എക്‌സ്-ഫയല്‍സ്, എന്‍വൈപിഡി ബ്ലൂ, ബെവർലി ഹിൽസ് 90210, സെന: വാരിയർ പ്രിൻസസ് ആൻഡ് മർഡർ തുടങ്ങിയ ടിവി സീരിസുകള്‍ അദ്ദേഹത്തെ ജനപ്രിയനാക്കി.

സ്ട്രീം എന്ന ചിത്രമാണ് ടോണി ടോഡ് അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. അടുത്ത വർഷം റിലീസിനെത്തുന്ന ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസിലും ടോണി ടെഡ് അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങൾ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT