ചിത്രം: ഫേസ്ബുക്ക് 
Entertainment

അപ്പു അഗാധമായി പ്രണയിച്ചു, എന്നിട്ടും പ്രണയിനിയെ വിട്ടു നൽകി; അപ്പുവിനെപ്പോലെയാകൂ എന്ന് ടൊവിനോ 

ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്നാണ് മൊയ്തീനിലെ അപ്പുവിനെക്കുറിച്ച് കുറിച്ച് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ർ എസ് വിമൽ സംവിധാനം ചെയ്ത പൃഥ്വിരാജും പാർവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയമായ 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ ആറാം വാർഷികമാണ്. ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തിയ നടൻ ടൊവിനോയാണ് സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. താൻ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതെന്നാണ് മൊയ്തീനിലെ അപ്പുവിനെക്കുറിച്ച് കുറിച്ച് താരം പറയുന്നത്. 

''എല്ലാ അഭിനേതാക്കളും അവരുടെ യാത്രയെ കൂടുതൽ കരുത്തുള്ളതും അനുകൂലവുമായി മാറ്റുന്നതുമായ ഒരു സിനിമ ഉണ്ടായിരിക്കും. എനിക്ക് അത് എന്ന് നിന്റെ മൊയ്തീൻ ആയിരുന്നു. നിങ്ങൾ എനിക്ക് നൽകിയ നിരൂപണങ്ങളും സ്‌നേഹവായ്പ്പുകളും ഇന്നും എന്റെ മനസ്സിൽ അപ്പുവിനെ പുതുമയുള്ളതായി നിലനിർത്തുന്നു.
എന്റെ അനുഭവം പൂർണമാക്കിയതിന് ആർ എസ് വിമലിനും പൃഥ്വിരാജിനും പാർവതിയക്കും നന്ദി. സിനിമയുടെ ഭാഗമായ എല്ലാവർക്കും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി. 
അപ്പു അഗാധമായി പ്രണയിച്ചു, എന്നിട്ടും തന്റെ പ്രണയിനിയെ വിട്ടു നൽകി. അവളുടെ ഇടത്തെ, തീരുമാനങ്ങളെ ബഹുമാനിച്ചു. അപ്പുവിനെപ്പോലെയാകൂ'', ടൊവിനോ കുറിച്ചു. 

കോഴിക്കോട്ടെ മൊയ്തീന്റെയും കാഞ്ചനയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി