ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിൽ ചാർലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടൻ ടൊവിനോ തോമസ് ആണ്. ചെറിയ കഥാപാത്രമായിട്ടും ചാർലി എന്ന വേഷം ഏറ്റെടുത്തതിന്റെ കാരണവും ചാക്കോയെക്കുറിച്ചും സംസാരിക്കുകയാണ് ടൊവിനോ.
"കുറുപ്പിൽ ചാർലിയെ അവതരിപ്പിക്കാനുള്ള എന്റെ തീരുമാനം ചില കാരണങ്ങൾ കൊണ്ടാണ്. ശ്രീനാഥ് രാജേന്ദ്രൻ എന്നെ തിരക്കഥ വായിച്ച് കേൾപ്പിച്ചത് മുതൽ അതെന്നെ വേട്ടയാടുകയായിരുന്നു. സ്‌ക്രീനിൽ വളരെ കുറച്ച് സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വൈകാരികപരമായും വെല്ലുവിളിയായിരുന്നു. ആ രാത്രി ചാക്കോ കടന്നുപോയിട്ടുണ്ടാകാവുന്ന സാഹചര്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു, അത് പിന്നീട് ഞാൻ സ്വയം അനുഭവിക്കുന്നതുപോലെയായിരുന്നു. പിന്നീട് മറ്റൊരു യാദൃശ്ചികതയും ഞാൻ കണ്ടെത്തി. ചാക്കോ കൊല്ലപ്പെടുന്നത് 1984 ജനുവരി 21നാണ്. ഞാൻ ജനിക്കുന്നതിന് കൃത്യം അഞ്ച് വർഷം മുൻപ്. കേൾക്കുമ്പോൾ കുറച്ച് ഭയാനകമായി തോന്നുമെങ്കിലും, ചാക്കോയുടെ കഥ എന്നിലൂടെ പറയാൻ വേണ്ടി തന്നെ നിർമിക്കപ്പെട്ടതായിരുന്നു എന്നാണ് തോന്നിയത്.
അവസാനമായി, ഒപ്പം വർക്ക് ചെയ്യാൻ പറ്റിയ കഴിവുറ്റ ഒരു സംഘം. ശ്രീ ഏട്ടൻ മുതൽ ദുൽഖർ സൽമാൻ വരെ, ഓരോ വ്യക്തിയും. നിങ്ങളുടെയെല്ലാം കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിലും കുറുപ്പിന്റെ ഭാഗമാകാൻ സാധിച്ചതിലും വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്.
ചാക്കോയോടും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുടുംബത്തോടുമുള്ള എന്റെ സ്‌നേഹവും ഞാൻ ഈയവസരത്തിൽ അറിയിക്കുന്നു. ചാർലി എന്ന കഥാപാത്രം എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും അതേസമയം വൈകാരികപരമായി വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമായിരിക്കും. എന്നെ ഈ സിനിമയിലെത്തിച്ച വേയ്ഫറർ ഫിലിംസിന് ഒരിക്കൽ കൂടെ നന്ദി”, എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയാണ് കുറുപ്പ്. കുറുപ്പായി ദുൽഖർ അഭിനയിച്ചപ്പോൾ യഥാർത്ഥ കുറുപ്പിനാൽ കൊല്ലപ്പെടുന്ന ചാക്കോ എന്നയാളെയാണ് ചാർളിയായി ടൊവിനോ അവതരിപ്പിച്ചത്. സിനിമ തിയറ്ററിലെത്തിയിട്ടും പുറത്തുിവിടാതിരുന്ന ടൊവിനോയുടെ റോൾ കുറുപ്പ് റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുറത്തായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates