പൊന്ന്യത്ത് അങ്കത്തിന് എത്തിയ ടൊവിനോ തോമസ്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മീശ പിരിച്ച് സ്റ്റൈലിഷ് ലുക്കിൽ ടൊവിനോ; വാളും പരിചയമെടുത്ത് അങ്കത്തട്ടിൽ; വൈറലായി വിഡിയോ

മീശ പിരിച്ചു വച്ചുള്ള താരത്തിന്റെ ലുക്ക് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിന്റെ സ്റ്റൈലിഷ് ലുക്കാണ്. പൊന്ന്യം ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തിനാണ് സ്റ്റൈലിഷ് ലുക്കിൽ താരം എത്തിയത്. മീശ പിരിച്ചു വച്ചുള്ള താരത്തിന്റെ ലുക്ക് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. 

സംസ്കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുഖ്യാതിഥിയായാണ് മലയാളത്തിന്‍റെ യുവ നടന്‍ പുതിയ ലുക്കില്‍ എത്തിയത്. കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടുമായുന്നു താരത്തിന്റെ വേഷം. കൂളിങ് ​ഗ്ലാസും കൊമ്പൻ മീശയും കൂടിയായതോടെ ആരാധകർ താരത്തിന്റെ പുത്തൻ ലുക്ക് ആകർഷിച്ചു. കളരിപ്പയറ്റ് ആസ്വദിച്ച താരം വാളും പരിചയയുമായി അങ്കതട്ടില്‍ ഇറങ്ങിയതോടെ കാണികളും ആവേശത്തിലായി. താരം തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിന്‍റെ ഭാഗമായാണ് ഫെബ്രുവരി 21 മുതല്‍ 27വരെ പൊന്ന്യത്ത് അങ്കം സംഘടിപ്പിച്ചത്. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണിതെന്നാണ് പോസ്റ്റിനു താഴെയുള്ള കമന്റിൽ നിറഞ്ഞത്. ട്രിപ്പിള്‍ റോളില്‍ ആണ് താരം ചിത്രത്തിൽ എത്തുന്നത്. ജിതിൻ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്‍റർടെയ്നറാണ്.  സുജിത് നമ്പ്യാര്‍ ആണ് കഥ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !

649 സിസി ട്വിന്‍ എന്‍ജിന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, വില 8.23 ലക്ഷം രൂപ; കാവാസാക്കിയുടെ പുതിയ വള്‍ക്കന്‍ എസ് വിപണിയില്‍

'ആന്ത്രോപിക് ഏറ്റവും മികച്ച എഐ സ്വന്തമാക്കുന്നത് ഹിറ്റ്‌ലര്‍ക്ക് അണുബോംബ് കിട്ടുന്നതു പോലെ'