ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ഞാൻ ഈ ചിത്രം ഫ്രെയിം ചെയ്ത് സ്വീകരണമുറിയിൽ തൂക്കും'; സൂപ്പർഹീറോസിനൊനൊപ്പം ടൊവിനോ

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ടൊവിനോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ രണ്ട് ബി​ഗ് എമ്മുകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ടൊവിനോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോ​ഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ചിത്രം പകർത്തിയത്. 

ടൊവിനോയുടെ കുറിപ്പ്

ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷമാണെന്നും വീട്ടിലെ സ്വീകരണമുറിയിൽ ചിത്രം ഫ്രെയിം ചെയ്ത് വയ്ക്കുമെന്നും താരം കുറിക്കുന്നുണ്ട്. "ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം...മലയാള സിനിമയുടെ യഥാർഥ സൂപ്പർഹീറോകൾക്കൊപ്പം..മമ്മൂക്കയും ലാലേട്ടനും..ഞാനിത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയിൽ എന്നെന്നേക്കുമായി സൂക്ഷിക്കാൻ പോവുകയാണ്." - ടൊവിനോ കുറിച്ചു. 

സ്വപ്നം യാഥാർത്ഥ്യമായി എന്ന ഹാഷ്ടാ​ഗിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചത്. വലിയ സ്വീകരണമാണ് ചിത്രത്തിന് ആരാധകരിൽ നിന്നു ലഭിക്കുന്നത്. 

അമ്മ തെരഞ്ഞെടുപ്പ്

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിലൂടെ  'അമ്മ'യുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായുള്ള സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി മണിയൻപിള്ള രാജുവും ശ്വേത മേനോനും തെരഞ്ഞെടുക്കപ്പെട്ടു. നടി ആശ ശരത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവർ മത്സരിച്ചു. നാസർ ലത്തീഫ് പരാജയപ്പെട്ടു. അതേസമയം ഔദ്യോ​ഗിക പാനലിൽ നിന്ന് മത്സരിച്ച നിവിൻ പോളി, ഹണി റോസ് എന്നിവരും പരാജയപ്പെട്ടു. വിജയ് ബാബുവും ലാലും എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അം​ഗങ്ങളായി. ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി