Tovino ഇൻസ്റ്റ​ഗ്രാം
Entertainment

'പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല'! വീണ്ടും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി ടൊവിനോ

നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ ടൊവിനോയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം വീണ്ടും സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം ടൊവിനോ. ഏഷ്യയിലെ മികച്ച നടനുള്ള 2025 ലെ സെപ്റ്റിമിയസ് പുരസ്കാരത്തിനാണ് ടൊവിനോ അർഹനായത്. പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളും വിഡിയോയും ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ ടൊവിനോയ്ക്ക് അവാര്‍ഡ് ലഭിച്ചത്. 2023-ല്‍ ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിനും ടൊവിനോയെത്തേടി ഇതേ പുരസ്‌കാരമെത്തിയിരുന്നു. ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നുവെന്ന് ചിത്രങ്ങള്‍ക്കൊപ്പം ടൊവിനോ കുറിച്ചു.

"പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല! 'നരിവേട്ട'യ്ക്ക് വേണ്ടി സെപ്റ്റിമിയസ് അവാര്‍ഡ്‌സ് 2025-ല്‍ വീണ്ടും മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷം. നമ്മുടെ സിനിമയെ ഈ വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ജീവിതം തരുന്ന എന്തിനോടും നമ്മള്‍ പൊരുത്തപ്പെട്ടു പോകുമെന്ന് പറയാറുണ്ട്. പക്ഷേ ഇതിനോട് ഒരിക്കലുമല്ല! ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ പ്രിയപ്പെട്ടതായി തോന്നുന്നു. ഇതിന് എന്റെ പ്രിയപ്പെട്ട നരിവേട്ട ടീമിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ ദിവസവും മുന്നോട്ട് പോകാന്‍ എന്നെ സഹായിക്കുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹം. ഒരുപാട് സ്‌നേഹം", പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അനുരാജ്, ബേസില്‍ ജോസഫ്, ഫെമിനാ ജോര്‍ജ്, മംമ്താ മോഹന്‍ദാസ്, ജിയോ ബേബി, സംഗീത് പ്രതാപ്, രാജേഷ് മാധവന്‍, തുടങ്ങി നിരവധിപേര്‍ ടൊവിനോയുടെ പോസ്റ്റിന് കമന്റുമായെത്തി. ഡൊമിനിക് അരുണ്‍, ചമന്‍ ചാക്കോ, നിമിഷ് രവി, തുടങ്ങി, തങ്ങളുടെ സഹപ്രവര്‍ത്തകന് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് ലോകയിലെ ടീമംഗങ്ങളും സ്റ്റോറികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ വര്‍ഷംതോറും നല്‍കിവരുന്ന രാജ്യാന്തര പുരസ്‌കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്‌സ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച സിനിമ, നടന്‍, നടി, നിര്‍മാതാവ്, സിനിമാറ്റോഗ്രഫി, തിരക്കഥ, ആനിമേഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഈ അവാർഡ് ലഭിച്ച ആദ്യത്തെ തെന്നിന്ത്യൻ നടനാണ് ടൊവിനോ.

Cinema News: Actor Tovino Thomas wins septimius award 2025 best asian actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT