ഫയല്‍ ചിത്രം 
Entertainment

നടൻ വടിവേലുവിന് കോവിഡ്, ഒമൈക്രോണെന്ന് സംശയം

ലണ്ടനിൽ നിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് ഹാസ്യതാരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്നു തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമൈക്രോൺ ബാധിച്ചതായി സംശയമുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. 

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കുറച്ചു ദിവസങ്ങളായി ലണ്ടനിലായിരുന്നു വടിവേലു. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു ശേഷം രോ​ഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ശ്രീരാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലണ്ടനിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിൽ സം​ഗീത സംവിധായകൻ സന്തോഷ് നാരായണനും വടിവേലുവിനൊപ്പമുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം