വൈഭവി ഉപാധ്യായ, ഫെയ്സ്ബുക്ക് 
Entertainment

നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു

നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു. ജനപ്രിയ ഹിന്ദി ടിവി ഷോയായ സാരാഭായി വേഴ്‌സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

നിര്‍മ്മാതാവ് ജെ ഡി മജീതിയ ആണ് മരണവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഉത്തരേന്ത്യയിലാണ് വാഹനാപകടം നടന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


'ജീവിതം പ്രവചനാതീതമാണ്. വളരെ നല്ല നടി, സാരാഭായി വേഴ്‌സസ് സാരാഭായിയിലെ 'ജാസ്മിന്‍' എന്ന പേരില്‍ അഭിനയിച്ച പ്രിയ സുഹൃത്ത് വൈഭവി ഉപാധ്യായ അന്തരിച്ചു. ഉത്തരേന്ത്യയിലാണ് അപകടം നടന്നത്. അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം നാളെ രാവിലെ 11 മണിക്ക് മുംബൈയിലേക്ക് കൊണ്ടുവരും.'- ജെ ഡി മജീതിയയുടെ വാക്കുകള്‍. 2020ല്‍ പുറത്തിറങ്ങിയ ദീപിക പദുക്കോണിന്റെ ഛപാക്, 2023ല്‍ പുറത്തിറങ്ങിയ തിമിര്‍ എന്നി സിനിമകളുമായും വൈഭവി ഉപാധ്യായ സഹകരിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT