പുതിയ ചിത്രം വാരിസിന്റെ ഓഡിയോ ലോഞ്ച് വിജയ് വൻ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഓഡിയോ ലോഞ്ചിന് ഇടയിൽ താരം പറഞ്ഞ ഒരു കുട്ടിക്കഥയാണ്. തുടക്കകാലത്ത് തനിക്ക് ഒരു എതിരാളിയുണ്ടായിരുന്നുവെന്നാണ് വിജയുടെ വെളിപ്പെടുത്തൽ. തന്നെ ഇപ്പോൾ കാണുന്നതുപോലെ വളർത്തിയത് ആ എതിരാളിയാണെന്നും താരം പറഞ്ഞു.
വിജയുടെ എതിരാളി
എന്തുവന്നാലും കണ്ണുകളിൽ ഭയം കാണാത്തത് എന്താണെന്ന അവതാരകയുടെ ചോദ്യത്തിനാണ് വിജയ് മറുപടി പറഞ്ഞത്. ‘‘1990-കളിൽ എനിക്ക് എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെപ്പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി. അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാൻ ഭയന്നു. ഞാൻ പോയ ഇടങ്ങളിലെല്ലാം അദ്ദേഹം വന്ന് നിന്നു. ഞാൻ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അദ്ദേഹത്തെ മറികടക്കണമെന്ന ആഗ്രഹത്തോടെ ഞാനും മത്സരിച്ചുകൊണ്ടേയിരുന്നു. അതുപോലെ മത്സരിക്കാൻ പറ്റിയ ഒരാൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. അയാളുടെ പേര് ജോസഫ് വിജയ്. ജയിക്കണമെന്ന വാശിയുള്ളവർക്കുള്ളിൽ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ’’– വിജയ് പറഞ്ഞു.
ആ എതിരാളി അജിത്ത് കുമാർ?
സ്വയം എതിരാളിയായി കണ്ട് മുന്നോട്ടു കുതിക്കണം എന്നാണ് വിജയ് പറഞ്ഞതെങ്കിലും ആരാധകർ പലതും വായിച്ചെടുക്കുകയാണ്. വിജയ് പറഞ്ഞത് അജിത്തിനെക്കുറിച്ചാണ് എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പൊങ്കൽ റിലീസായി എത്തുന്ന വാരിസ് ഏറ്റുമുട്ടുന്നത് അജിത് ചിത്രം തുനിവിനോടാണ്. സൂപ്പർതാരങ്ങളുടെ ബോക്സ് ഓഫിസ് യുദ്ധത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates