ഫയല്‍ ചിത്രം 
Entertainment

ഒന്നിച്ചഭിനയിച്ചത് പതിമൂന്നോളം സിനിമകളില്‍; ചെന്നൈയില്‍ തിരിച്ചെത്തിയ വിജയ് ആദ്യം പോയത് വിവേകിന്‍റെ വീട്ടിലേക്ക് 

വിവേകിന്റെ  കുടുംബത്തെ നേരിൽകണ്ട് ദുഃഖം അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ വിവേകിന്റെ കുടുംബത്തെ സന്ദർശിച്ച് വിജയ്. വിവേക് മരിച്ച സമയത്ത് സിനിമാ ചിത്രീകരണവുമായി ബന്ദപ്പെട്ട് വിദേശത്തിയരുന്ന താരം ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്കാണ്. വിവേകിന്റെ  കുടുംബത്തെ നേരിൽകണ്ട് ദുഃഖം അറിയിച്ചു. 

സഹപ്രവർത്തകർ എന്നതിലുപടി അടുത്ത സുഹൃത്തുക്കളായിരുന്നു വിജയ് യും വിവേകും. കരിയറിന്റെ തുടക്കം മുതൽ വിജ‌യ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ്‌യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗില്‍ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. 

ഹൃദയാഘാതം മൂലമായിരുന്നു വിവേക് മരിച്ചത്. അറുപത് വയസ്സായിരുന്നു. ‌വിവേകിന്റെ മരണസമയത്ത് ദളപതി 65 സിനിമയുടെ ചിത്രീകരണത്തിനായി നടൻ വിജയ് ജോർജിയയിൽ ആയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

പൊലീസിന്റെ മുക്കിന്‍ തുമ്പത്ത് വിലസി മോഷ്ടാവ്, ഡിഐജി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രത്തില്‍ മോഷണം - വിഡിയോ

സ്തംഭിച്ച് കേരളം, ശബരിമലയില്‍ വീണ്ടും എസ്‌ഐടി, ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ,ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം

കിം ജോങ് ഉന്നിന്റെ പിന്‍ഗാമി മകള്‍? ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോണ്‍ഗ്രസില്‍

SCROLL FOR NEXT