ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ബുധനാഴ്ച ജമ്മു കശ്മീരിലെ ബ​ദ്​ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹാഷിം മൂസയെന്ന മുഹമ്മദ് ആസിഫിനെ ഇന്ത്യൻ സൈന്യം വധിച്ചത്
Pakistan presents fake Md Asif a day after India killed Lashkar terrorist
സൈന്യം വധിച്ച ഭീകരൻ ഹാഷിം മൂസ, പാകിസ്ഥാൻ ഹാജരാക്കിയ വ്യാജൻ, Pakistanx
Updated on: 
1 min read

ന്യൂ‍‍ഡൽഹി: ലഷ്കർ ഇ ത്വയ്ബ ഭീകരനെ ഇന്ത്യ വധിച്ചതിനു പിന്നാലെ ഭീകരന്റെ അപരനെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ച് പാകിസ്ഥാന്റെ നാടകം. നാടകത്തിന് പക്ഷേ അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം വധിച്ച ലഷ്കർ ഇ ത്വയ്ബ ഭീകരൻ മുഹമ്മദ് ആസിഫിന്റെ (ഹാഷിം മൂസ) അപരനെയാണ് ഇന്ത്യയുടെ വാദം തെറ്റെന്ന് തെളിയിക്കാൻ പാകിസ്ഥാൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. പത്രസമ്മേളനത്തിൽ കൊണ്ടിരുത്തിയ ആൾ ‘വ്യാജ ആസിഫ്’ ആണെന്ന് തെളിഞ്ഞതോടെ പാകിസ്ഥാൻ വീണ്ടും നാണംകെട്ടു.

ബുധനാഴ്ച ജമ്മു കശ്മീരിലെ ബ​ദ്​ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹാഷിം മൂസയെന്ന മുഹമ്മദ് ആസിഫിനെ വധിച്ചതായി സൈന്യം അറിയിച്ചത്. ഇതിനു പിന്നാലെ, വ്യാഴാഴ്ച ആസിഫിന്റെ അപരനൊപ്പം പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡിജി അഹമ്മദ് ഷരീഫ് ചൗധരി വാർത്താസമ്മേളനത്തിനെത്തിയത്.

Pakistan presents fake Md Asif a day after India killed Lashkar terrorist
കശ്മീരിലെ ബദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ മൂസയെ സൈന്യം വധിച്ചു

താനാണ് മുഹമ്മദ് ആസിഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി, പാകിസ്ഥാൻ സ്പെഷൽ സർവീസ് ഗ്രൂപ്പിൽ നിന്ന് 2023ൽ വിരമിച്ച ആളാണെന്നും അവകാശപ്പെട്ടു. 2005ൽ താൻ എസ്എസ്ജിയിൽ ചേർന്നു. 18 വർഷം ജോലി ചെയ്തു. 2023ൽ വിരമിച്ചു. താൻ ജീവിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നു എന്നാണ് വാർത്താസമ്മേളനത്തിൽ ആസിഫിന്റെ അപരൻ പറഞ്ഞത്.

അതേസമയം വാർത്തസമ്മേളനത്തിന് എത്തിയ വ്യക്തിയുടെയും യഥാർഥ മുഹമ്മദ് ആസിഫിന്റെയും ചിത്രങ്ങൾ താരതമ്യം ചെയ്ത് ചെവി, മൂക്ക്, കണ്ണ് എന്നിവയടക്കമുള്ള മുഖത്തിന്റെ സവിശേഷതകൾ ഇഴകീറി പരിശോധിച്ച വിദഗ്ധർ പാകിസ്ഥാൻ ഹാജരാക്കിയത് അപരനെയാണെന്ന് തെളിയിച്ചു. പാകിസ്ഥാൻ പതിവ് നാടകവുമായി രംഗത്തെത്തിയെന്നാണ് സോഷ്യൽ മീഡിയ ട്രോളുന്നത്.

Pakistan presents fake Md Asif a day after India killed Lashkar terrorist
ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ
Pakistan presents fake Md Asif a day after India killed Lashkar terrorist
രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന; പ്രദേശത്ത് തിരച്ചില്‍
Summary

Pakistan's propaganda was again called out on social media. On Thursday, Pakistan presented a man it claimed was Mohammad Asif, a day after India said it had killed the Lashkar-e-Taiba commander who was previously an SSG commando

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com