വിജയ് സേതുപതിയുടെ മിറർ സെൽഫി/ ഇൻസ്റ്റ​ഗ്രാം, വിക്രം സിനിമയിൽ നിന്ന് 
Entertainment

​ഗംഭീര മേക്കോവറിൽ വിജയ് സേതുപതി, അമ്പരന്ന് ആരാധകർ

താരത്തിന്റെ പുതിയ മിറർ സെൽഫിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

​ഗംഭീര പ്രകടനത്തിലൂടെ ഇന്ത്യൻ സിനിമാലോകത്തിന്റെ മനം കവർന്ന താരമാണ് വിജയ് സേതുപതി. നായകനായും വില്ലനായും തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടൻ ഇപ്പോൾ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതിനിടെ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് താരത്തിന്റെ ​ഗംഭീര മേക്കോവർ ചിത്രം പുറത്തുവന്നിരിക്കുകയാണ്. 

ഹിറ്റായി മിറർ സെൽഫി

താരത്തിന്റെ പുതിയ മിറർ സെൽഫിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ശരീരഭാരം കുറഞ്ഞ് വൻ മേക്കോവറിലാണ് താരത്തെ ചിത്രത്തിൽ കാണുന്നത്. ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് ചിത്രം പങ്കുവച്ചത്. ആരാധകർ ആഘോഷമാക്കുകയാണ് ചിത്രം. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന്റെ പുത്തൻ ലുക്കിനെ പ്രശംസിച്ചുകൊണ്ട് കമന്റിട്ടിരിക്കുന്നത്. 

സേതുപതി ബോളിവുഡിലേക്ക്

ശരീരഭാരത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ള താരമാണ് വിജയ് സേതുപതി. സൂപ്പർഹിറ്റായ വിക്രത്തിലും അവസാനം ഇറങ്ങിയ ഡിഎസ്പിയിലുമെല്ലാം വണ്ണുള്ള വിജയ് സേതുപതിയെയാണ് ആരാധകർ കണ്ടത്. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പയില്‍ വില്ലന്‍ കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. കൂടാതെ ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന ജവാനിലും താരം വില്ലനായി എത്തുന്നുണ്ട്. രാജ്, ഡികെ എന്നിവര്‍ സംവിധാനം ചെയ്യുന്ന ഫര്‍സിയിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. ഷാഹിദ് കപൂര്‍ റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ കത്രീന കൈഫ് അഭിനയിക്കുന്ന മേരി ക്രിസ്മസിലും താരം പ്രധാന വേഷത്തിലെത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT