വിജയകാന്ത് 
Entertainment

നടന്‍ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ല: മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ചികിത്സയുടെ ഭാഗമായി 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരുമെന്നും ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറായി അവസ്ഥ തൃപ്തികരമല്ലെന്നാണ് ആശുപത്രി വ്യക്തമാക്കിയത്. ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്കായി ചികിത്സാ സഹായം ആവശ്യമാണ്. 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരും. താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിജയകാന്തിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. താരത്തെ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരാധകരെ ആശങ്കയിലാക്കിലാക്കിയിരുന്നു. കടുത്ത പനിയും ചുമയും ബാധിച്ചതോടെയാണ് ആരോഗ്യം മോശമായത്. വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT