വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

നാലര മണിക്കൂർ നീണ്ട മേക്കപ്പ്, 71കാരനായ വിജയരാഘവൻ ഇട്ടൂപ്പായി ആയത് ഇങ്ങനെ; വിഡിയോ 

വിജയരാഘവനെ നൂറ് വയസ്സുകാരനാക്കുന്ന മേക്കപ്പ് വിഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടുകയാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ‘പൂക്കാലം’ എന്ന ചിത്രം. നൂറ് വയസ്സ് പ്രായമുള്ള ഒരു ഇടത്തരം കുടുംബത്തിലെ ദമ്പതിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വിജയരാഘവനും കെപിഎസി ലീലയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഇട്ടൂപ്പായിയും കൊച്ചുത്രേസ്യാമ്മയും ആയി വേഷമിടുന്നത്. സിനിമയുടെ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ വിജയരാഘവന്റെ ലുക്ക് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വിജയരാഘവനെ നൂറ് വയസ്സുകാരനാക്കുന്ന മേക്കപ്പ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

71കാരനായ വിജയരാഘവനെ 100 വയസ് തോന്നിപ്പിക്കുന്ന മേക്കപ്പാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ദിവസങ്ങളിലെല്ലാം നാലര മണിക്കൂറോളമാണ് മേക്കപ്പിനായി വേണ്ടിവന്നിരുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. 

വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, റോഷൻ മാത്യു, ജോണി ആൻറണി, അന്നു ആന്റണി, അരുൺ കുര്യൻ, അരിസ്റ്റോ സുരേഷ്, രാധ ഗോമതി, ഗംഗ മീര, ശരത് സഭ, അരുൺ അജിത് കുമാർ, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT